KannurLatest NewsKeralaNattuvarthaNews

ആ​ശു​പ​ത്രി​ക​ളി​ൽ വേ​ഷം മാ​റി​യെ​ത്തി മോ​ഷ​ണം: പ്രതി അറസ്റ്റിൽ

പാ​പ്പി​നി​ശേ​രി ഇ​ല്ലി​പ്പു​റം സ്വ​ദേ​ശി ഷാം​ല മ​ൻ​സി​ലി​ൽ ഷൗ​ക്ക​ത്ത​ലി​യാ​ണ് (47) പി​ടി​യി​ലാ​യ​ത്

ക​ണ്ണൂ​ർ: ആ​ശു​പ​ത്രി​ക​ളി​ൽ വേ​ഷം മാ​റി​യെ​ത്തി മോ​ഷ​ണം ന​ട​ത്തു​ന്ന​ യുവാവ് പി​ടി​യി​ൽ. പാ​പ്പി​നി​ശേ​രി ഇ​ല്ലി​പ്പു​റം സ്വ​ദേ​ശി ഷാം​ല മ​ൻ​സി​ലി​ൽ ഷൗ​ക്ക​ത്ത​ലി​യാ​ണ് (47) പി​ടി​യി​ലാ​യ​ത്.

ക​ണ്ണൂ​ർ കൊ​യി​ലി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യു​ടെ മു​റി​യി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണ​വും പ​ണ​വു​മ​ട​ങ്ങി​യ ബാ​ഗ് പ്ര​തി മോ​ഷ്ടി​ച്ചി​രു​ന്നു. ക​ണ്ണൂ​ർ ത​യ്യി​ൽ മൈ​താ​ന​പ്പ​ള്ളി​യി​ലെ നാ​സ​റി​ന്റെ മ​ക​ളു​ടെ ഒ​ന്ന​ര​പ​വ​ന്റെ ആ​ഭ​ര​ണ​വും 11,000 രൂ​പ​യും ആ​ധാ​ർ കാ​ർ​ഡു​മ​ട​ങ്ങി​യ ബാ​ഗാ​ണ് ക​വ​ർ​ന്ന​ത്. ക​ഴു​ത്തി​ലും കൈ​ക്കും ബാ​ൻ​ഡേ​ജ് കെ​ട്ടി​യെ​ത്തി​യാ​ണ് ഇ​യാ​ൾ മു​റി​യി​​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ​ത്.

Read Also : പാമ്പിനെ ഉപയോഗിച്ചു വധശ്രമം: മധ്യവയസ്‌കന്റെ മുറിയിലേക്ക് വലിച്ചെറിഞ്ഞത് ഉഗ്രവിഷമുള്ള ശംഖുവരയനെ

രാ​വി​ലെ ബാ​ഗ് ന​ഷ്ട​പ്പെ​ട്ട വി​വ​രം യു​വ​തി ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന്, ടൗ​ൺ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. കേ​സെ​ടു​ത്ത പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ നി​രീ​ക്ഷ​ണ കാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ബാ​ൻ​ഡേ​ജ് കെ​ട്ടി വേ​ഷം മാ​റി​യെ​ത്തി​യ മോ​ഷ്ടാ​വി​ന്റെ ദൃ​ശ്യം ല​ഭി​ച്ച​ത്. തു​ട​ർ​ന്നാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​യാ​ൾ എ.​കെ.​ജി ആ​ശു​പ​ത്രി​യി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ മോ​ഷ​ണം ന​ട​ത്തി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

ടൗ​ൺ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പി.​എ. ബി​നു മോ​ഹ​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ സി.​എ​ച്ച് ന​സീ​ബ്, സ​ബി​യ സ​ച്ചി, എ.​എ​സ്.​ഐ നാ​സ​ർ എ​ന്നി​വ​രും ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button