KollamKeralaNattuvarthaLatest NewsNews

കൊല്ലത്ത് പന്ത്രണ്ടുകാരന് പീഡനം: നൃത്താദ്ധ്യാപകന്‍ അറസ്റ്റില്‍, പിടിയിലായത് സ്‌കൂള്‍ കലോത്സവങ്ങളിലെ പരിശീലകന്‍

കൊല്ലം കുമ്മിള്‍ സ്വദേശി ഡാൻസ് മാസ്റ്റര്‍ സുനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നൃത്താദ്ധ്യാപകൻ അറസ്റ്റില്‍. കൊല്ലം കുമ്മിള്‍ സ്വദേശി ഡാൻസ് മാസ്റ്റര്‍ സുനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കടയ്ക്കല്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാൾ സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് കുട്ടികളെ നൃത്തം പഠിപ്പിക്കുമായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ അദ്ധ്യാപകരെ വിവരമറിയിച്ച്‌ കൗണ്‍സലിംഗ് നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന്, ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read Also : സ്വവര്‍ഗ്ഗാനുരാഗിയല്ലെന്ന് വിളിച്ചു പറഞ്ഞു: പിന്നാലെ ഹോസ്‌റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

വര്‍ഷങ്ങളായി കുട്ടികളെ നൃത്തം പഠിപ്പിച്ചുവരികയായിരുന്നു സുനില്‍ കുമാര്‍. നൃത്തം പഠിപ്പിക്കാനെത്തി രക്ഷിതാക്കളുടെ വിശ്വാസം പിടിച്ചുപറ്റിയതിന് ശേഷം കുട്ടികളെ ഉപദ്രവിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

ഇയാള്‍ 2019-ലും സമാന കേസില്‍ അറസ്റ്റിലായിരുന്നു. പാങ്ങോട് പൊലീസാണ് അന്ന് സുനില്‍ കുമാറിനെതിരെ കേസെടുത്തത്. തുടര്‍ന്ന്, റിമാൻഡിലായ ഇയാള്‍ 60 ദിവസം ജയിലില്‍ കിടന്നതിന് ശേഷമായിരുന്നു പുറത്തിറങ്ങിയത്. ഇയാള്‍ മറ്റ് കുട്ടികളെയും പീഡനത്തിനിരയാക്കിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button