ErnakulamKeralaNattuvarthaLatest NewsNewsCrime

സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിപ്പ്: യുവതി ഉള്‍പ്പെട്ട സംഘം കൊച്ചിയില്‍ പിടിയിൽ

കൊച്ചി: സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ യുവതി ഉള്‍പ്പെട്ട സംഘം കൊച്ചിയില്‍ പിടിയിലായി. കൊല്ലം ചവറ കൊറ്റൻ കുളങ്ങര അരുൺ ഭവനിൽ അപർണ്ണ (34), നീണ്ടകര പുത്തൻ തുറ മേടയിൽ വീട്ടിൽ ആരോമൽ (24), പുത്തൻ തുറ വടക്കേറ്റത്തിൽ വീട്ടിൽ അനന്ദു (24), പുത്തൻ തുറ കടുവിങ്കൽ വീട്ടിൽ ഗൗതം കൃഷ്ണ (23) എന്നിവരാണ് നെടുമ്പാശേരി പോലീസിന്റെ പിടിയിലായത്. നെടുമ്പാശേരി സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം സംഘം പതിനെട്ട് ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

വീടുപണിയുടെ ആവശ്യത്തിന് എന്നു പറഞ്ഞാണ് ആദ്യം ഇവർ തുക കടം വാങ്ങിയത്. ഈ പണം തിരികെ ചോദിച്ചപ്പോൾ വ്യാജരേഖ ചമച്ചും, സോഷ്യൽ മീഡിയയിലൂടെ അശ്ലീല സന്ദേശങ്ങളയച്ചും ഭീഷണിപ്പെടുത്തുകയായിരുന്നു. വീണ്ടും ഭീഷണി തുടർന്നപ്പോഴാണ് നെടുമ്പാശേരി പോലീസിൽ പരാതി നൽകിയത്. പ്രതികൾ കൂടുതൽ പേരിൽ നിന്ന് പണം തട്ടിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button