Latest NewsNewsBusiness

സുരക്ഷാ പരിശോധനയ്ക്കായി ഇനി ക്യൂ നിൽക്കേണ്ട! ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജി കൊച്ചി വിമാനത്താവളത്തിലും എത്തുന്നു

രാജ്യത്തെ 7 വിമാനത്താവളങ്ങളിലാണ് ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജിയുടെ സേവനം പ്രയോജനപ്പെടുത്തുന്നത്

യാത്രക്കാരുടെ വിവരങ്ങൾ എളുപ്പത്തിലും വേഗത്തിലും മനസിലാക്കുന്ന ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും എത്തുന്നു. എഐ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ആവശ്യമായ സേവനങ്ങൾ നൽകുന്ന ഈ സൗകര്യം മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചാണ് സജ്ജമാക്കുന്നത്. വിമാനത്താവളങ്ങളിലെ വിവിധ പരിശോധന നടപടികൾ മുഖം സ്കാൻ ചെയ്യുന്നതിലൂടെ വേഗത്തിൽ തീർപ്പാക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. ഇതോടെ, സുരക്ഷാ പരിശോധനയ്ക്കായി ക്യൂ നിൽക്കേണ്ട സമയം ലഭിക്കാനാകും.

രാജ്യത്തെ 7 വിമാനത്താവളങ്ങളിലാണ് ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജിയുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. അടുത്ത ഘട്ടത്തിൽ 6 വിമാനത്താവളങ്ങളിൽ കൂടി സേവനം ലഭ്യമാകും. കൊച്ചിക്ക് പുറമേ, മുംബൈ, അഹമ്മദാബാദ്, ലക്നൗ, ജയ്പൂർ, ഗുവാഹട്ടി തുടങ്ങിയ വിമാനത്താവളങ്ങളിലാണ് ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജി എത്തുക. ഇന്ത്യൻ വ്യോമയാന മന്ത്രാലയവും, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി ചേർന്നാണ് ഡിജി യാത്ര സൗകര്യം സജ്ജമാക്കിരിക്കുന്നത്. ഡിജി യാത്രാ പ്രക്രിയയിൽ യാത്രക്കാരുടെ വിവരങ്ങൾ സുരക്ഷിതമായിരിക്കും.

Also Read: ‘മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കണം, ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കണം’- സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button