KeralaLatest NewsNews

തിരുവനന്തപുരത്ത് വയോധികയേയും മകളേയും വീടുകയറി മർദിച്ചു: സിസിടിവി ദൃശ്യം പുറത്ത്

തിരുവനന്തപുരം: വെള്ളറടയിൽ വയോധികയേയും മകളേയും ഒരു സംഘം ആളുകള്‍ വീട് കയറി മർദ്ദിച്ചു. മരപ്പാലം സ്വദേശി സുന്ദരി (75), മകൾ ഗീത (46) എന്നിവരാണ് മര്‍ദ്ദനത്തിന് ഇരയായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

ശബ്ദം കേട്ട് പുറത്തേക്ക് വരുന്ന ​ഗീതയെ വെള്ള ഷർട്ടും മുണ്ടും ധരിച്ചയാൾ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് കണ്ട് വീട്ടിൽ നിന്ന് ഓടി വന്ന വയോധികയെയും ഇവർ മര്‍ദ്ദിക്കുകയായിരുന്നു.

വഴി തർക്കത്തിന്റെ പേരിൽ സമീപവാസികളാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവർ പറഞ്ഞു. കഴിഞ്ഞ നാല് മാസമായി ഇവിടെ വഴിയുടെ പേരിൽ തർക്കം നടക്കുകയാണ്. കോടതി സ്റ്റേ നിലനിൽക്കെയാണ് എതിർ കക്ഷികളായവർ വീട് കയറി വയോധികയേയും മകളേയും മർദ്ദിച്ചത്. സംഭവത്തിൽ വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button