WayanadKeralaNattuvarthaLatest NewsNews

വിദേശമദ്യവിൽപനശാല പരിസരത്തുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ച സംഭവം: രണ്ടുപേർ പിടിയിൽ

കൽപ്പറ്റ ബൈപാസ് റോഡ് കൈനിക്കൽ വീട്ടിൽ ചക്കര എന്ന കെ. സമീർ (37), മുട്ടിൽ കൊട്ടാരം വീട്ടിൽ മുഹമ്മദ് ഷരീഫ്(33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

കൽപറ്റ: കൽപറ്റ വിദേശമദ്യവിൽപനശാല പരിസരത്തുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. കൽപ്പറ്റ ബൈപാസ് റോഡ് കൈനിക്കൽ വീട്ടിൽ ചക്കര എന്ന കെ. സമീർ (37), മുട്ടിൽ കൊട്ടാരം വീട്ടിൽ മുഹമ്മദ് ഷരീഫ്(33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയോടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ പുത്തൂർവയൽ സ്വദേശിയായ തെങ്ങുംതൊടി വീട്ടിൽ നിഷാദ് ബാബുവാണ് (40) മരിച്ചത്. സംഭവശേഷം കര്‍ണ്ണാടകയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച സമീറിനെ കല്‍പ്പറ്റ ടൗണില്‍‍ വെച്ചും, ഷരീഫിനെ മുട്ടിലിൽ വെച്ചുമാണ് പൊലീസ് പിടികൂടിയത്.

Read Also : ഭാരതമായാലും ഇന്ത്യയായാലും ഹിന്ദുസ്ഥാൻ ആയാലും അർഥമാക്കുന്നത് സ്നേഹം: രാഹുൽ ഗാന്ധി

കൽപറ്റ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ അഗസ്റ്റിന്‍റെ നേതൃത്വത്തിലെ പൊലീസ് സംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊലീസ് സംഘത്തിൽ സബ് ഇൻസ്‌പെക്ടർ അനീഷ്, എ.എസ്.ഐമാരായ ജയകുമാർ, റഫീഖ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അബ്ദുല്ല മുബാറക്ക്, നൗഫൽ, ദിനേശ്, സിവിൽ പൊലീസ് ഓഫീസർമാരായ ലിൻരാജ്, ജുനൈദ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button