Latest NewsNewsBusiness

ഓഹരി വിപണിയിൽ ഐപിഒകളുടെ കാലം! പിടിമുറുക്കാൻ ടാറ്റ സൺസ് എത്തുന്നു

11 ലക്ഷം കോടി രൂപയാണ് ടാറ്റാ സൺസിന് വിലയിരുത്തുന്ന വിപണി മൂല്യം

നടപ്പ് സാമ്പത്തിക വർഷം ഓഹരി വിപണിയിൽ ഏറെ തരംഗമായി മാറിയിരിക്കുകയാണ് ഐപിഒകൾ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി കമ്പനികൾ ഐപിഒ നടത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ ഓഹരി വിപണിയിലേക്ക് ചുവടുകൾ ശക്തമാക്കാൻ എത്തുകയാണ് ഇന്ത്യയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളിൽ ഒന്നായ ടാറ്റ സൺസ്. ഇതോടെ, ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്കാണ് ടാറ്റ സൺസ് കളം ഒരുക്കുന്നത്. സെപ്റ്റംബർ അവസാനത്തോടെ ടാറ്റ സൺസിന്റെ ഐപിഒ പ്രതീക്ഷിക്കാവുന്നതാണ്. നിലവിൽ, 11 ലക്ഷം കോടി രൂപയാണ് ടാറ്റാ സൺസിന് വിലയിരുത്തുന്ന വിപണി മൂല്യം. ഇതിൽ 5 ശതമാനം ഓഹരി ഐപിഒ മുഖാന്തരം വിറ്റഴിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, അവ ഏതാണ്ട് 55,000 കോടി രൂപയോളം ഉണ്ടാകുന്നതാണ്.

റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ നയങ്ങൾ അനുസരിച്ച്, അപ്പർ ലെയറിൽ ഉൾപ്പെടുന്ന കമ്പനികൾ നിർബന്ധമായും മൂന്ന് വർഷത്തിനകം ഐപിഒ നടത്തേണ്ടതുണ്ട്. ഇതാണ്, ടാറ്റ സൺസിനെ ഐപിഒ നടത്താൻ പ്രേരിപ്പിച്ച പ്രധാന ഘടകം. അതേസമയം, കമ്പനിയുടെ പ്രവർത്തന ഘടന പുനക്രമീകരിച്ച് അപ്പർ ലെയറിൽ നിന്ന് പുറത്തുകടക്കാനും, ഐപിഒ ഒഴിവാക്കാനും ടാറ്റ സൺസ് ശ്രമിച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ, ചെയർമാൻ എമരിറ്റസ് രത്തൻ ടാറ്റ എന്നിവർക്ക് ടാറ്റ സൺസിനെ ഓഹരി വിപണിയിലേക്ക് എത്തിക്കാൻ താൽപ്പര്യമില്ലെന്നാണ് സൂചനകൾ.

Also Read: പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ഏകോപന സമിതിയിലേക്കില്ല: സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button