KottayamLatest NewsKeralaNattuvarthaNews

യു​വാ​വി​നെ ക​മ്പി​വ​ടി കൊ​ണ്ട് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: 23കാരൻ പിടിയിൽ

വൈ​ക്കം ചെ​മ്മ​ന​ത്തു​ക​ര വാ​ഴു​വേ​ലി​ല്‍ കൃ​ഷ്‌​ണേ​ന്ദു(23)വിനെ​യാ​ണ് അറസ്റ്റ് ചെയ്തത്

വൈ​ക്കം: യു​വാ​വി​നെ ക​മ്പി​വ​ടി കൊ​ണ്ട് ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​ളി​വി​ലായിരു​ന്ന​യാൾ അറസ്റ്റിൽ. വൈ​ക്കം ചെ​മ്മ​ന​ത്തു​ക​ര വാ​ഴു​വേ​ലി​ല്‍ കൃ​ഷ്‌​ണേ​ന്ദു(23)വിനെ​യാ​ണ് അറസ്റ്റ് ചെയ്തത്. വൈ​ക്കം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : വാര്‍ഡിലെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയപ്പോൾ അസഭ്യവര്‍ഷം: പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മെമ്പറുടെ പരാതി

ക​ഴി​ഞ്ഞ ആ​റി​നു വൈ​കു​ന്നേ​രം തോ​ട്ട​കം ഷാ​പ്പി​നു സ​മീ​പ​ത്തു വ​ച്ച് ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍ന്ന് ഉ​ദ​യ​നാ​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക​മ്പി​വ​ടി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​നോ​ടു​ണ്ടാ​യി​രു​ന്ന മു​ന്‍വൈ​രാ​ഗ്യ​ത്തി​ന്‍റെ തു​ട​ര്‍ച്ച​യാ​യാ​ണ് ആ​ക്ര​മ​ണം നടത്തിയത്.

സം​ഭ​വ​ശേ​ഷം പ്ര​തി​ക​ൾ ഒ​ളി​വി​ലായിരുന്നു. കേ​സി​ല്‍ അ​ര്‍ജു​ന്‍, ആ​ര്‍ഷി​ദ് മു​ര​ളി, ശ്രീ​ജി​ത്ത് എ​ന്നി​വ​രെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കൃ​ഷ്‌​ണേ​ന്ദു​വി​നെ കു​മ​ളി​യി​ല്‍ നി​ന്നും പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button