KeralaLatest NewsNews

ഐഎസ്എൽ: കൊച്ചിയിൽ ഇന്ന്‌ ഗതാഗത നിയന്ത്രണം, രാത്രി 11.30 വരെ മെട്രോ സർവീസുകൾ നടത്തും

കൊച്ചി: ഐഎസ്എൽ മത്സരങ്ങളെ തുടർന്ന് കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. രാത്രി 11.30 വരെ മെട്രോ സർവീസുകൾ നടത്തും. ഐഎസ്എൽ പത്താം സീസണിലെ ആദ്യ മത്സരമാണ് ഇന്ന് കൊച്ചിയിൽ നടക്കുന്നത്. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിയെ നേരിടും.

കഴിഞ്ഞ സീസണിൽ ബംഗളൂരുവാണ്‌ പ്ലേ ഓഫിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ വഴിയടച്ചത്‌. ബംഗളൂരുവുമായുള്ള മത്സരത്തിനിടെ കളിക്കാരെയും വിളിച്ച്‌ കളംവിട്ടതിന്‌ കോച്ച്‌ ഇവാൻ വുകോമനോവിച്ച്‌ വിലക്കിലാണ്‌. നാല്‌ കളി കഴിഞ്ഞുമാത്രമേ തിരിച്ചെത്തുകയുള്ളൂ. സഹപരിശീലകൻ ഫ്രാങ്ക്‌ ദായുവെനാണ്‌ താൽക്കാലിക ചുമതല. ടീമിലെ 29 അംഗങ്ങളിൽ 11 പേർ പുതുമുഖങ്ങളാണ്‌.

ഐ ലീഗ് ചാമ്പ്യന്മാരായി പ്രമോഷൻ ലഭിച്ച പഞ്ചാബ് എഫ് സി ഉൾപ്പെടെ 12 ടീമുകളാണ് ഇത്തവണ കളിക്കുക. ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈ സീസണുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button