Latest NewsNewsBusiness

ഇ-പാൻ ഇനി എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം, ഈ രേഖ മാത്രം മതി

ആധാർ ഇ-കെവൈസി ഉപയോഗിച്ച് പാൻ ഓൺലൈനായും അപ്ഡേറ്റ് ചെയ്യാൻ കഴിയും

സാമ്പത്തിക ഇടപാടുകൾക്ക് ഇന്ന് അനിവാര്യമായ രേഖകളിൽ ഒന്നാണ് പാൻ കാർഡ്. സാധാരണ നിലയിൽ അപേക്ഷിച്ച് ഏറെ ദിവസങ്ങൾ കഴിഞ്ഞാണ് പാൻ കാർഡ് ലഭിക്കുക. എന്നാൽ, ഓൺലൈൻ മുഖാന്തരം വളരെ എളുപ്പത്തിലും വേഗത്തിലും ഉപഭോക്താക്കൾക്ക് ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാനാകും. ഇതിനായി ആധാർ നമ്പർ മാത്രമാണ് ആവശ്യമായിട്ടുള്ളത്. ഉപഭോക്താക്കൾക്ക് ആദായനികുതി പോർട്ടൽ സന്ദർശിച്ച് ഇ-പാൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടാതെ, ആധാർ ഇ-കെവൈസി ഉപയോഗിച്ച് പാൻ ഓൺലൈനായും അപ്ഡേറ്റ് ചെയ്യാൻ കഴിയും. ഇവ എങ്ങനെയെന്ന് പരിചയപ്പെടാം.

  • ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക
  • ഇൻസ്റ്റന്റ് ഇ-പാനിൽ ക്ലിക്ക് ചെയ്യുക
  • ഇ-പാൻ പേജിൽ ഗെറ്റ് ന്യൂ ഇ-പാനിൽ ക്ലിക്ക് ചെയ്യുക
  • ന്യൂ ഇ-പാൻ പേജിൽ 12 അക്ക ആധാർ നമ്പർ രേഖപ്പെടുത്തുക
  • ചെക്ക് ബോക്സിലെ ഐ കൺഫോം തിരഞ്ഞെടുക്കുക
  • ഒടിപി വാലിഡേഷൻ പേജിൽ ഒടിപി നൽകുക
  • ചെക്ക് ബോക്സ് തിരഞ്ഞെടുത്ത് ആധാർ വിശദാംശങ്ങൾ വാലിഡേറ്റ് ചെയ്യുക
  • അക്നോളജ്മെന്റ് നമ്പറോടുകൂടിയ സന്ദേശം ലഭിക്കുന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button