KottayamKeralaNattuvarthaLatest NewsNews

ബ​സ് യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമം: ര​ണ്ട് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​ക​ള്‍ പിടിയിൽ

ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ അ​നു​ജ (36), മ​ഹ (34) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കു​മ​ര​കം: ബ​സി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന യാ​ത്ര​ക്കാ​രി​യു​ടെ മാല പൊട്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ ര​ണ്ട് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​ക​ള്‍ അറസ്റ്റിൽ. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ അ​നു​ജ (36), മ​ഹ (34) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. കു​മ​ര​കം പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സിങ്കം പോലെയുള്ള സിനിമകൾ അപകടകരമായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്: ബോംബെ ഹൈക്കോടതി ജഡ്ജി

ബ​സ് യാത്രക്കാരിയുടെ ക​ഴു​ത്തി​ല്‍ കി​ട​ന്നി​രു​ന്ന നാ​ലു പ​വ​ന്‍ തൂ​ക്ക​മു​ള്ള സ്വ​ര്‍ണ​മാ​ല വ​ലി​ച്ചു പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലാണ് അറസ്റ്റ്. ഇ​രു​വ​രും ഉ​പ്പൂ​ട്ടി​ക്ക​വ​ല ഭാ​ഗ​ത്തു​നി​ന്നും ഇ​ല്ലി​ക്ക​ല്‍ ഭാ​ഗ​ത്തേ​ക്ക് ബ​സി​ല്‍ യാ​ത്ര ചെ​യ്ത യാ​ത്ര​ക്കാ​രി​യു​ടെ സ്വ​ര്‍ണ​മാ​ല പൊ​ട്ടി​ച്ച് ക​വ​ര്‍ച്ച ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, മോ​ഷ​ണ​ശ്ര​മം ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട യാ​ത്ര​ക്കാ​രി ബ​ഹ​ളം വ​യ്ക്കു​ക​യും പൊലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

Read Also : പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു: അഞ്ച് പേര്‍ അറസ്റ്റില്‍

യാ​ത്ര​ക്കാ​രി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​മ​ര​കം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​രു​വ​രെയും അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button