KeralaLatest NewsNews

അന്തരിച്ച സംവിധായകൻ കെജി ജോർജിന്റെ സംസ്കാരം ഇന്ന്

കൊച്ചി: അന്തരിച്ച പ്രശസ്ത സംവിധായകൻ കെജി ജോർജിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷം കൊച്ചി രവിപുരത്തെ സ്മശാനത്തിൽ നടക്കും. കെജി ജോർജിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം ദഹിപ്പിക്കാനുള്ള തീരുമാനം. രാവിലെ 11 മണി മുതൽ 3 വരെ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം നടക്കും.

ആറുമണിക്ക് വൈഎംസിഎ ഹാളിൽ അനുശോചന യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. തി​ങ്ക​ളാ​ഴ്ച കു​ടും​ബാം​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ളു​മെ​ത്തി. സ​ർ​ക്കാ​റി​നും മു​ഖ്യ​മ​ന്ത്രി​ക്കും വേ​ണ്ടി ജി​ല്ല ക​ല​ക്ട​ർ പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ക്കും.

ഈ മാസം 24ന് കാക്കനാട്ടുള്ള വയോജന കേന്ദ്രത്തിൽ വച്ചായിരുന്നു കെജി ജോർജിന്റെ വിയോഗം. 77 വയസായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button