ErnakulamKeralaNattuvarthaLatest NewsNews

ബൈക്കിലെത്തിയ ആൾ ലോട്ടറി വിൽപ്പനക്കാരനിൽ നിന്ന് ടിക്കറ്റ് തട്ടിയെടുത്തതായി പരാതി

എളവൂർ സ്വദേശി പൈലിപ്പാട്ട് വീട്ടിൽ ദേവസിക്കുട്ടിയുടെ പക്കൽ നിന്നാണ് ഇന്ന് നറുക്കെടുപ്പ് നടക്കുന്ന ടിക്കറ്റുകൾ കവർന്നത്

അങ്കമാലി: ബൈക്കിലെത്തിയ മോഷ്ടാവ് ലോട്ടറി വിൽപ്പനക്കാരന്റെ കൈയിൽനിന്ന് ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തതായി പരാതി. എളവൂർ സ്വദേശി പൈലിപ്പാട്ട് വീട്ടിൽ ദേവസിക്കുട്ടിയുടെ പക്കൽ നിന്നാണ് ഇന്ന് നറുക്കെടുപ്പ് നടക്കുന്ന ടിക്കറ്റുകൾ കവർന്നത്.

Read Also : സനാതന ധർമ്മ വിവാദം: ഉദയനിധി സ്റ്റാലിനെതിരായ ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കും

ഇന്ന് രാവിലെ 8.30-ഓടെ അങ്കമാലി എം.സി.റോഡ് ചേർക്കോട്ട് കർട്ടൻ കമ്പനിക്ക് സമീപമായിരുന്നു സംഭവം. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയയാൾ പണം നൽകി ഒരു ടിക്കറ്റ് വാങ്ങി. മടങ്ങുന്നതിന് മുമ്പ് 10 ടിക്കറ്റടങ്ങുന്ന ബുക്ക് ബലമായി തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. ഇന്ന് നറുക്കെടുക്കുന്ന ‘ഫിഫ്റ്റി ഫിഫ്റ്റി ‘സംസ്ഥാന ഭാഗ്യക്കുറിയുടെ ടിക്കറ്റായിരുന്നു തട്ടിയെടുത്തത്.

Read Also : പ്രഷര്‍ കുക്കറില്‍ ഈ ഭക്ഷണങ്ങള്‍ ഒരിക്കലും  പാചകം ചെയ്യരുത്, ആരോഗ്യത്തിന് മരണമണി

ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായിരുന്നില്ലെന്ന് ദേവസിക്കുട്ടി പറയുന്നു. ഒച്ച വെച്ചപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ദേവസിക്കുട്ടി അങ്കമാലി പൊലീസിൽ പരാതി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button