Latest NewsNewsBusiness

ബ്ലൂ ഡാർട്ട് സേവനങ്ങൾക്ക് ഇനി ചെലവേറും! നിരക്കുകൾ കൂട്ടാനൊരുങ്ങി കമ്പനി

2024 ജനുവരി മുതലാണ് പുതുക്കിയ സേവന നിരക്കുകൾ പ്രാബല്യത്തിലാകുക

ബ്ലൂ ഡാർട്ട് എക്സ്പ്രസ് ലിമിറ്റഡിന്റെ സേവനങ്ങൾക്ക് ഇനി ചെലവേറും. സേവനങ്ങളുടെ നിരക്കുകൾ ഉയർത്താനാണ് കമ്പനിയുടെ തീരുമാനം. 2024 ജനുവരി മുതലാണ് പുതുക്കിയ സേവന നിരക്കുകൾ പ്രാബല്യത്തിലാകുക. ഷിപ്പ്മെന്റിന് അനുസരിച്ച് ഇപ്പോൾ ഉള്ളതിനേക്കാൾ 9.8 ശതമാനം നിരക്ക് വർദ്ധിപ്പിക്കുന്നതാണ്. വർഷം തോറും നടത്തുന്ന അവലോകന യോഗങ്ങൾക്ക് ശേഷമാണ് ബ്ലൂ ഡാർട്ട് ഷിപ്പ്മെന്റിനുള്ള നിരക്കുകൾ പുതുക്കി നിശ്ചയിക്കാറുള്ളത്. ഡി.എച്ച്.എൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ബ്ലൂ ഡാർട്ട് എക്സ്പ്രസ് ലിമിറ്റഡ്.

ഈ വർഷം ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ സാധനങ്ങൾ അയക്കുന്ന ഉപഭോക്താക്കളെ നിരക്ക് വർദ്ധനവ് ബാധിക്കില്ലെന്ന് ബ്ലൂ ഡാർട്ട് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഡാറ്റ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ലോകോത്തര ഉപഭോക്തൃ അനുഭവങ്ങൾ നൽകുന്നതിനും ഐടി ഇൻഫ്രാസ്ട്രറിൽ കൂടുതൽ നിക്ഷേപം നടത്താൻ ബ്ലൂ ഡാർട്ട് പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന. ‘2023 വരെ കമ്പനിക്ക് വലിയ രീതിയിലുള്ള ആഗോള വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഇവ മറികടക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് വർദ്ധനവ് ഏർപ്പെടുത്തുക എന്ന ഘട്ടത്തിലേക്ക് കമ്പനി എത്തിയത്’, ബ്ലൂ ഡാർട്ട് മാനേജിംഗ് ഡയറക്ടർ ബാൽഫോർ മാനുവൽ വ്യക്തമാക്കി.

Also Read: ഉപഭോക്താക്കളുടെ പരാതി ഉയരുന്നു! ഐഫോൺ 15-ലെ ഈ പ്രശ്നം അടുത്ത അപ്ഡേറ്റിൽ പരിഹരിക്കുമെന്ന് ആപ്പിൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button