Latest NewsNewsBusiness

വിമാനയാത്രയ്ക്ക് മുന്നോടിയായി പൈലറ്റുമാരും, ക്രൂ അംഗങ്ങളും പെർഫ്യൂം ഉപയോഗിക്കരുത്! കരട് നിർദ്ദേശം പുറത്തിറക്കി ഡിജിസിഎ

ചില പെർഫ്യൂമുകളിൽ 95 ശതമാനം വരെ ആൽക്കഹോളിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്

വിമാനയാത്രയ്ക്ക് മുന്നോടിയായി പൈലറ്റുമാരും അംഗങ്ങളും പെർഫ്യൂം ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). യാത്രയ്ക്ക് മുന്നോടിയായി ജീവനക്കാർ നിർബന്ധമായും ബ്രീത്ത്‌ലൈസർ ടെസ്റ്റിന് (മദ്യപാന പരിശോധന) വിധേയമാകേണ്ടതുണ്ട്. എന്നാൽ, പെർഫ്യൂം ഉപയോഗിച്ച് ടെസ്റ്റ് നടത്തുമ്പോൾ തെറ്റായ ഫലം ലഭിക്കാൻ ഇടയാക്കും എന്നതിനാലാണ് ഡിജിസിഎയുടെ പുതിയ നടപടി. നിലവിൽ, ഇത് സംബന്ധിച്ച് കരട് നിർദ്ദേശമാണ് ഡിജിസിഎ പുറത്തിറക്കിയിട്ടുള്ളത്. വിവിധ ഇടങ്ങളിൽ നിന്ന് അഭിപ്രായം ലഭിച്ചതിനുശേഷം മാത്രമാണ് ഇത് നിയമമാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്ന് ഡിജിസിഎ വ്യക്തമാക്കി.

പെർഫ്യൂമിന് പുറമേ, മൗത്ത് വാഷ്, ടൂത്ത് ജെൽ, ആൽക്കഹോൾ അടങ്ങിയ മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ പൈലറ്റുമാർ ഉപയോഗിക്കാൻ പാടില്ല. ചില പെർഫ്യൂമുകളിൽ 95 ശതമാനം വരെ ആൽക്കഹോളിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പെർഫ്യൂമുകളിലെ കണ്ടന്റുകൾ നേർപ്പിക്കുന്നതിനാണ് ഉയർന്ന അളവിൽ മദ്യം ഉപയോഗിക്കുന്നത്. മദ്യപാന പരിശോധനയിൽ പോസിറ്റീവ് ഫലം ഉണ്ടായാൽ കനത്ത നടപടിയാണ് ജീവനക്കാർ നേരിടേണ്ടി വരിക. 2022ലെ കണക്കുകൾ അനുസരിച്ച്, ബ്രീത്ത്‌ലൈസർ ടെസ്റ്റ് പോസിറ്റീവായതിനെ തുടർന്ന് 41 പൈലറ്റുമാരുടെയും 116 ക്യാബിൻ ക്രൂ അംഗങ്ങളുടെയും ലൈസൻസ് താൽക്കാലികമായി റദ്ദ് ചെയ്തിരുന്നു.

Also Read: ‘പ്ലേബോയ് മാസിക വാങ്ങുന്ന അത്രയും ആളുകള്‍ ഗീത വാങ്ങില്ലല്ലോ’: വിവേക് അഗ്നിഹോത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button