Latest NewsKeralaNews

നോർക്ക റൂട്ട്സ് അറ്റസ്റ്റേഷൻ സെന്ററുകളിൽ നാളെ മുതൽ നേരിട്ട് പണം സ്വീകരിക്കില്ല! പകരം പുതിയ സംവിധാനം

അറ്റസ്റ്റേഷൻ സെന്ററുകളിൽ നാളെ മുതൽ ഡിജിറ്റൽ പേയ്മെന്റ് മുഖാന്തരമാണ് ഉപഭോക്താക്കൾക്ക് ഫീസ് അടയ്ക്കാൻ സാധിക്കുകയുള്ളൂ

നോർക്ക റൂട്ട്സ് അറ്റസ്റ്റേഷൻ സെന്ററുകളിൽ ഒക്ടോബർ 3 മുതൽ നേരിട്ട് പണം സ്വീകരിക്കില്ലെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന അറ്റസ്റ്റേഷൻ സെന്ററുകളിൽ നാളെ മുതൽ ഡിജിറ്റൽ പേയ്മെന്റ് മുഖാന്തരമാണ് ഉപഭോക്താക്കൾക്ക് ഫീസ് അടയ്ക്കാൻ സാധിക്കുകയുള്ളൂ. നോർക്ക റൂട്ട്സ് സിഇഒ കെ. ഹരികൃഷ്ണൻ ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ, യുപിഐ അധിഷ്ഠിത പേയ്മെന്റ് ആപ്പുകൾ വഴിയോ പൊതുജനങ്ങൾക്ക് ഫീസ് അടയ്ക്കാവുന്നതാണ്. നാളെ മുതൽ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നതിനായി റീജിയണൽ ഓഫീസുകളിൽ എത്തുന്ന പൊതുജനങ്ങൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org സന്ദർശിക്കാവുന്നതാണ്. കൂടാതെ, സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Also Read: വെ​ള്ളം പ​മ്പ്‌ ​ചെ​യ്യാ​നു​പ​യോ​ഗി​ക്കു​ന്ന മോ​ട്ടോ​റു​ക​ള്‍ മോ​ഷ്ടി​ച്ചു: യു​വാ​വ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button