Latest NewsNewsBusiness

ഒരു ലക്ഷം രൂപ കയ്യിലുണ്ടെങ്കിൽ ഒരു അമേരിക്കൻ ട്രിപ്പ് പ്ലാൻ ചെയ്യാം! വമ്പൻ ഇളവുകളുമായി ഈ വിമാനക്കമ്പനി

എല്ലാ ഇന്ത്യ-യുഎസ് റൂട്ടുകളിലും ഇക്കണോമി ക്ലാസിലും പ്രീമിയം ഇക്കോണമി ക്ലാസിലും ആകർഷകമായ നിരക്കുകളാണ് എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്

യാത്രകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് അമേരിക്ക. ഉയർന്ന യാത്ര ചെലവും മറ്റും ആലോചിക്കുമ്പോൾ അമേരിക്കൻ യാത്രകൾ പലപ്പോഴും സ്വപ്നമായി മാറാറുണ്ട്. എന്നാൽ, ഇത്തവണ അമേരിക്കൻ സ്വപ്നങ്ങൾക്ക് ചിറക് നൽകുകയാണ് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യ. അമേരിക്കയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് നിരക്കുകളിൽ വമ്പൻ ഓഫറാണ് എയർ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. വെറും ഒരു ലക്ഷം രൂപയുണ്ടെങ്കിൽ അമേരിക്കയിൽ പോയി വരാമെന്നാണ് എയർ ഇന്ത്യയുടെ വാഗ്ദാനം.

എല്ലാ ഇന്ത്യ-യുഎസ് റൂട്ടുകളിലും ഇക്കണോമി ക്ലാസിലും പ്രീമിയം ഇക്കോണമി ക്ലാസിലും ആകർഷകമായ നിരക്കുകളാണ് എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. എക്കണോമി ക്ലാസ് നിരക്കുകൾ വൺവേയ്ക്ക് 42,999 രൂപ മുതലും, മടക്കയാത്ര നിരക്കുകൾ 52,999 രൂപ മുതലുമാണ് ആരംഭിക്കുന്നത്. അതേസമയം, പ്രീമിയം ഇക്കണോമി നിരക്കുകൾ വൺവേയ്ക്ക് 79,999 രൂപ മുതലും, മടക്കയാത്ര നിരക്കുകൾ 1,09,999 രൂപ മുതലുമാണ് ആരംഭിക്കുന്നത്. രാജ്യാന്തര യാത്രക്കാർക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അമേരിക്കൻ യാത്രയ്ക്കും ഈ ഇളവുകൾ ലഭിക്കുന്നത്. ഓഫറുകൾ എല്ലാം പരിമിത കാലത്തേക്ക് മാത്രമായിരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. യാത്രക്കാർക്ക് എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പുകൾ, ട്രാവൽ ഏജന്റുകൾ എന്നിവ മുഖാന്തരം ബുക്ക് ചെയ്യാവുന്നതാണ്.

Also Read: ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ഉയർത്തി ട്രഷറി വകുപ്പ്, ലക്ഷ്യം ഇത്

shortlink

Related Articles

Post Your Comments

Related Articles


Back to top button