Latest NewsNewsTechnology

ഒടുവിൽ പ്രശ്ന പരിഹാരവുമായി ആപ്പിൾ എത്തി! ഐഫോൺ 15 പ്രോയ്ക്ക് ഇനി പുതിയ ഐഒഎസ് അപ്ഡേറ്റ്, കാരണം ഇത്

ഐഒഎസ് 17.0.02 ഉപയോഗിക്കുന്നവർക്ക് പ്രശ്നപരിഹാരത്തിനായി 17.0.03-യുടെ 420 എംബി അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്താൽ മതിയാകും

ഐഫോൺ 15 പ്രോയ്ക്കെതിരെ ഉപഭോക്താക്കൾ ഒന്നടങ്കം ഉന്നയിച്ച പ്രശ്നത്തിന് പരിഹാരവുമായി ആപ്പിൾ എത്തി. ഈ മോഡലുകൾക്ക് പുതിയ സോഫ്റ്റ്‌വെയർ പാച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നീ ഫോണുകൾ ചൂടാകുന്ന പ്രശ്നം പരിഹരിക്കുന്നതിനാണ് പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഈ മോഡലുകൾക്കായി ഐഒഎസ് 17.0.03 അപ്ഡേറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

ഐഫോൺ 15 ചൂടാകുന്നതിന്റെ പ്രധാന കാരണം, ഐഒഎസ് 17-ലെ ചില ബഗ്ഗുകളും, തേർഡ് പാർട്ടി ആപ്പുകളുടെ പുതിയ പതിപ്പുകളുമാണെന്നും, ഇത് പരിഹരിക്കാൻ ഉടൻ തന്നെ ഐഒഎസ് അപ്ഡേറ്റ് അവതരിപ്പിക്കുമെന്നും ആപ്പിൾ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ, ഐഒഎസ് 17.0.02 ഉപയോഗിക്കുന്നവർക്ക് പ്രശ്നപരിഹാരത്തിനായി 17.0.03-യുടെ 420 എംബി അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്താൽ മതിയാകും. കഴിഞ്ഞ സെപ്റ്റംബറിലാണ് ആഗോള വിപണി ഒന്നടങ്കം കാത്തിരുന്ന ഐഫോൺ 15 സീരീസ് കമ്പനി അവതരിപ്പിച്ചത്. മറ്റ് മോഡലുകളിൽ നിന്നും വ്യത്യസ്ഥമായി നിരവധി ഫീച്ചറുകൾ ഐഫോൺ 15 സീരീസിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Also Read: ‘പച്ച മലയാളത്തിൽ പറഞ്ഞാൽ ഞമ്മളിടുമ്പം ബർമൂഡാ, ഇങ്ങളിട്ടാൽ കീറിയ കോണകം’: പരിഹാസവുമായി ഹരീഷ് പേരടി

shortlink

Related Articles

Post Your Comments

Related Articles


Back to top button