KeralaLatest NewsNewsInternational

ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി നഴ്സിന് പരിക്ക്

ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷത്തിനിടെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മലയാളി നഴ്സിന് പരിക്കേറ്റതായി റിപ്പോര്‍ട്ട്. സൗത്ത് ഇസ്രായേലിലെ അഷ്‌കിലോണില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം വളക്കൈ സ്വദേശി ഷീജ ആനന്ദിനാണ് പരിക്കേറ്റത്. ഏഴ് വര്‍ഷമായി ഇസ്രായേലിൽ ജോലി ചെയ്തു വരികയാണ് ഷീജ. ഇസ്രായേല്‍ സമയം ശനിയാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്.

നാട്ടിലേക്ക് വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറി നടന്നു. ഇതിന് പിന്നാലെ, ഫോണ്‍ കട്ടായി. ഷീജ ജോലി ചെയ്യുന്ന വീട്ടിലെ ആളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാലിന് പരിക്കേറ്റ ഷീജയെ ഉടന്‍ തന്നെ സമീപത്തുള്ള ബെര്‍സാലൈ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ടെല്‍ അവീവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി. പയ്യാവൂര്‍ സ്വദേശി ആനന്ദനാണ് ഷീജയുടെ ഭര്‍ത്താവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button