Latest NewsIndiaNews

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ഥയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

അരുണാചല്‍ പ്രദേശും കശ്മീരും ഇല്ലാതെ പുരകായസ്ഥ ഇന്ത്യയുടെ ഭൂപടം തയ്യാറാക്കാനൊരുങ്ങി

ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ഥയുടെ വീട്ടില്‍ സിബിഐ പരിശോധന. സിബിഐയുടെ എട്ടംഗ സംഘമാണ് പരിശോധന നടത്തിയത്. ഭാര്യ ഗീത ഹരിഹരനെ സിബിഐ ചോദ്യം ചെയ്തു. ന്യൂസ് ക്ലിക്ക് ജീവനക്കാരെയും സിബിഐ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. നിയമം ലംഘിച്ച് വിദേശ സംഭാവനകള്‍ സ്വീകരിച്ചതിന് പുരകായസ്ഥയ്‌ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.

Read Also: മാ​ലി​ന്യം നി​ക്ഷേ​പിക്കുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സി​സി​ടി​വി കാ​മ​റ ന​ശി​പ്പി​ച്ചു: ആ​റു യു​വാ​ക്ക​ൾ പി​ടി​യി​ൽ

പ്രബീര്‍ പുരകായസ്ഥയ്‌ക്കെതിരെ ഗുരുതരാരോപണങ്ങളുമായി ഡല്‍ഹി പൊലീസ് രംഗത്തുവന്നിരുന്നു. അരുണാചല്‍ പ്രദേശും കശ്മീരും ഇല്ലാതെ ഇന്ത്യയുടെ ഭൂപടം സൃഷ്ടിക്കാനുള്ള ‘ആഗോള അജണ്ട’ യുടെ ഭാഗമാണ് പ്രബീര്‍ എന്ന് പൊലീസ് ആരോപിക്കുന്നു. റിമാന്‍ഡ് അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. വികലമായ ഭൂപടം തയ്യാറാക്കാനുള്ള തെളിവുകള്‍ കണ്ടെത്തിയതിനു ശേഷമാണു പ്രബീറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. കശ്മീരും അരുണാചല്‍ പ്രദേശും ‘തര്‍ക്ക പ്രദേശങ്ങള്‍’ എന്നു കാണിക്കുന്ന തരത്തില്‍ ഇന്ത്യയുടെ ഭൂപടം തയ്യാറാക്കുന്നതിനെപ്പറ്റി പ്രബീറും നെവിലും ചര്‍ച്ച നടത്തി. ഇതിനായി 115 കോടിയിലേറെ രൂപ വിദേശഫണ്ട് സ്വീകരിച്ചെന്നും പൊലീസ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button