ThiruvananthapuramKeralaNattuvarthaLatest NewsNews

ക​ടം ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ചതിന് കൊല്ലാൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ

നാ​വാ​യി​ക്കു​ളം ക​ണ്ണ​ങ്ക​ര​ക്കോ​ണം ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ അ​നീ​ഷ്, കു​മ്മി​ൾ പു​ള്ളു​പ​ണ പാ​റ​വി​ള വീ​ട്ടി​ൽ സാ​ബു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

ക​ല്ല​മ്പ​ലം: ക​ടം ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച വ്യ​ക്തി​ക്ക് നേ​രെ വ​ധ​ശ്ര​മം നടത്തിയ ര​ണ്ടു​പേ​ർ പൊലീസ് പി​ടി​യി​ൽ. നാ​വാ​യി​ക്കു​ളം ക​ണ്ണ​ങ്ക​ര​ക്കോ​ണം ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ അ​നീ​ഷ്, കു​മ്മി​ൾ പു​ള്ളു​പ​ണ പാ​റ​വി​ള വീ​ട്ടി​ൽ സാ​ബു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ഇസ്രയേൽ തുടക്കം മാത്രം, ഈ ലോകം മുഴുവൻ ഞങ്ങളുടെ നിയമത്തിന് കീഴിലായിരിക്കും: ഭീഷണിയുമായി ഹമാസ് കമാൻഡർ

നാ​വാ​യി​ക്കു​ളം ഇ​രു​പ​ത്തി​യെ​ട്ടാം മൈ​ൽ മേ​ലെ കൈ​പ്പ​ട വീ​ട്ടി​ൽ പ്ര​ശോ​ഭ​ന​നെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. പ്ര​ശോ​ഭ​ന​ൻ അ​നീ​ഷി​ന് പ​ണം ക​ടം ന​ൽ​കി​യി​രു​ന്നു. ഇ​ത് തി​രി​കെ ചോ​ദി​ച്ച​തി​ലു​ള്ള വി​രോ​ധം കാ​ര​ണ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ല്ല​മ്പ​ലം പൊ​ലീ​സ് കൊലപാതകശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button