News

കാറും ബസും തമ്മിൽ ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കം: തൃശൂരിൽ സ്വകാര്യബസ് ഡ്രൈവർക്ക് മർദ്ദനം, നാലുപേർ കസ്റ്റഡിയിൽ

തൃശൂര്‍: കാറും ബസും തമ്മിൽ ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന്, തൃശൂരിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് മർദ്ദനം. എറണാകുളം ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൃഷ്ണ ബസ്സിലെ ഡ്രൈവർ ഗിരീഷിനാണ് മർദ്ദനമേറ്റത്. ആറംഗ സംഘം ഡ്രൈവറെയും കണ്ടക്ടറെയും മർദിച്ചു എന്നാണ് ബസുടമയുടെ പരാതി.

ബസ് ജീവനക്കാർ മർദ്ദിച്ചു എന്ന് കാട്ടി കൈപ്പമംഗലം സ്വദേശികളായ കാറിൽ ഉണ്ടായിരുന്നവരും പരാതി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button