Latest NewsNewsMobile PhoneTechnology

സ്മാർട്ട്ഫോൺ വിപണിയിൽ പുത്തൻ റെക്കോർഡ് സൃഷ്ടിച്ച് റെഡ്മി നോട്ട് 12 5ജി, കൂടുതൽ വിവരങ്ങൾ അറിയാം

സ്റ്റൈലിഷ് ലുക്കിൽ എത്തിയ റെഡ്മി നോട്ട് 12 5ജി വളരെ പെട്ടന്നാണ് ഉപഭോക്താക്കൾക്കിടയിൽ സ്വീകാര്യത നേടിയെടുത്തത്

സ്മാർട്ട്ഫോൺ വിപണിയിൽ റെക്കോർഡ് നേട്ടം കൈവരിച്ച് റെഡ്മിയുടെ ഏറ്റവും മികച്ച ഹാൻഡ്സെറ്റായ റെഡ്മി നോട്ട് 12 5ജി. ചുരുങ്ങിയ കാലയളവിനുള്ളിൽ ഏറ്റവും വേഗത്തിൽ വിറ്റഴിഞ്ഞ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ എന്ന റെക്കോർഡ് നേട്ടമാണ് റെഡ്മി നോട്ട് 12 5ജി സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം ഒരു ദശലക്ഷം യൂണിറ്റുകളാണ് വിറ്റുപോയത്. മറ്റു മോഡലുകളെ അപേക്ഷിച്ച് വളരെ സ്റ്റൈലിഷ് ലുക്കിൽ എത്തിയ റെഡ്മി നോട്ട് 12 5ജി വളരെ പെട്ടന്നാണ് ഉപഭോക്താക്കൾക്കിടയിൽ സ്വീകാര്യത നേടിയെടുത്തത്.

6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2400 പിക്സൽ റെസല്യൂഷനും, 1200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സും ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 4 ജെൻ 1 ചിപ്സെറ്റാണ് കരുത്ത് പകരുന്നത്. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് റെഡ്മി നോട്ട് 12 5ജി വാങ്ങാൻ കഴിയുക. കൂടുതൽ സ്റ്റോറേജ് ആവശ്യമുള്ളവർക്ക് മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും.

Also Read: പിഎഫ് തുക പിൻവലിക്കുമ്പോൾ ഈ സംശയങ്ങൾ ഉണ്ടാകാറുണ്ടോ? എങ്കിൽ തീർച്ചയായും ഇക്കാര്യങ്ങൾ അറിയൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button