ErnakulamKeralaNattuvarthaLatest NewsNews

വാ​യ്പാ തി​രി​ച്ച​ട​വു മു​ട​ങ്ങിയതിന് വീട് കയറി ആക്രമിച്ചു: മൂ​ന്നുപേ​ർ പിടിയിൽ

നീ​ണ്ടൂ​ർ പു​ത്ത​ൻ​വേ​ലി​ൽ മു​ര​ളി​കൃ​ഷ്ണ​ൻ (31), കൊ​ടു​ങ്ങ​ല്ലൂ​ർ ചി​റ​പ്പു​റ​ത്ത് കൃ​ഷ്ണ​കു​മാ​ർ (25), എ​റി​യാ​ട് ച​ക്ക​മാ​ട്ടി​ൽ അ​തു​ൽ (28) എ​ന്നി​വ​രെയാണ് അറസ്റ്റ് ചെയ്തത്

വ​ട​ക്കേ​ക്ക​ര: വാ​യ്പാ തി​രി​ച്ച​ട​വു മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് വീട് കയറി ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ. നീ​ണ്ടൂ​ർ പു​ത്ത​ൻ​വേ​ലി​ൽ മു​ര​ളി​കൃ​ഷ്ണ​ൻ (31), കൊ​ടു​ങ്ങ​ല്ലൂ​ർ ചി​റ​പ്പു​റ​ത്ത് കൃ​ഷ്ണ​കു​മാ​ർ (25), എ​റി​യാ​ട് ച​ക്ക​മാ​ട്ടി​ൽ അ​തു​ൽ (28) എ​ന്നി​വ​രെയാണ് അറസ്റ്റ് ചെയ്തത്.

Read Also : ‘പാർലമെന്റിൽ ചില പ്രത്യേക ചോദ്യങ്ങൾ ചോദിക്കാൻ കോഴ വാങ്ങി’- മഹുവ മൊയ്ത്ര എം പി ക്കെതിരെ സിബിഐക്ക് പരാതി

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. കു​ഞ്ഞി​ത്തൈ ചെ​ട്ടി​വ​ള​പ്പി​ൽ സ്റ്റീ​ഫ​ന്‍റെ വീ​ടാ​ണ് ആ​ക്ര​മി​ച്ച​ത്. കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ വീ​ടു ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തുകയായിരുന്നു. ആ​ക്ര​മ​ണ​ത്തി​ൽ സ്റ്റീ​ഫ​ന്‍റെ അ​മ്മ ഫി​ലോ​മി​ന​യു​ടെ കൈ ​ഒ​ടി​ഞ്ഞു. സ്റ്റീ​ഫ​നും ഭാ​ര്യ സാ​ന്ദ്ര​യ്ക്കും മ​ർ​ദ​ന​മേ​റ്റു.

പരാതിയുടെ അടിസ്ഥാനത്തിൽ വ​ട​ക്കേ​ക്ക​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​സി. സൂ​ര​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ആണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്തത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button