ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പുതിയ സബ്സ്ക്രിപ്ഷൻ സേവനം എത്തുന്നു. ‘നോട്ട് എ ബോട്ട്’ എന്ന പേരിലാണ് പുതിയ സബ്സ്ക്രിപ്ഷൻ അവതരിപ്പിക്കുക. ഇതോടെ, സബ്സ്ക്രിപ്ഷൻ എടുത്തവർക്ക് മാത്രമേ എക്സിലെ ലൈക്കുകൾ, റീ പോസ്റ്റുകൾ, മറ്റ് അക്കൗണ്ടുകൾ കോട്ട് ചെയ്യുക, വെബ് വേർഷനിൽ പോസ്റ്റുകൾ ബുക്ക് മാർക്ക് ചെയ്യുക തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ ലഭ്യമാകുകയുള്ളൂ. ബോട്ട് അക്കൗണ്ടുകൾ, സ്പാം അക്കൗണ്ടുകൾ എന്നിവയ്ക്ക് പൂട്ടിടുന്നതിന്റെ ഭാഗമായാണ് പുതിയ സബ്സ്ക്രിപ്ഷൻ സംവിധാനം ഏർപ്പെടുത്തുന്നത്.
നോട്ട് എ ബോട്ട് സബ്സ്ക്രിപ്ഷനായി ഒരു വർഷത്തേക്ക് ഒരു ഡോളറാണ് നൽകേണ്ടത്. ഓരോ രാജ്യത്തിനനുസരിച്ച് സബ്സ്ക്രിപ്ഷൻ നിരക്കുകളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ എത്രയായിരിക്കും വാർഷിക സബ്സ്ക്രിപ്ഷൻ നിരക്കെന്ന് വ്യക്തമല്ല. ആദ്യ ഘട്ടത്തിൽ, ന്യൂസിലാൻഡ്, ഫിലിപ്പീൻസ് രാജ്യങ്ങളിലാണ് നോട്ട് എ ബോട്ട് സബ്സ്ക്രിപ്ഷൻ അവതരിപ്പിക്കുക. പരീക്ഷണ ഘട്ടമായതിനാൽ നിലവിലുള്ള ഉപഭോക്താക്കളെ ഈ മാറ്റം ബാധിക്കുകയില്ലെന്ന് എക്സ് അറിയിച്ചിട്ടുണ്ട്. എന്നാൽ, പുതുതായി അക്കൗണ്ട് ഉപയോഗിക്കുന്നവർക്ക് അടിസ്ഥാന സേവനങ്ങൾ ലഭിക്കണമെങ്കിൽ സബ്സ്ക്രിപ്ഷൻ നിർബന്ധമാക്കും.
Also Read: പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേർ ദുരൂഹസാഹചര്യത്തില്‍ അടുക്കളയില്‍ മരിച്ച നിലയില്‍
Post Your Comments