Latest NewsNewsIndia

രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജോലിക്കിടെ 188 പോലീസുകാര്‍ക്ക് ജീവന്‍ നഷ്ടമായി: അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജോലിക്കിടെ 188 പോലീസുകാര്‍ക്ക് ജീവന്‍നഷ്ടമായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.
രക്തസാക്ഷികളുടെ കുടുംബങ്ങളുടെ ത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: കാ​റും ടോ​റ​സും കൂ​ട്ടി​യി​ടി​ച്ച് കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് അപകടം: ര​ണ്ടു വ​യ​സു​കാ​ര​ൻ മരിച്ചു

‘2022 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2023 ഓഗസ്റ്റ് 31 വരെ, 188 പോലീസുകാരാണ് രാജ്യത്തെ ക്രമസമാധാന സുരക്ഷയും പരിപാലനവും ഉറപ്പാക്കാന്‍ ഡ്യൂട്ടിക്കിടെ പരമോന്നത ത്യാഗം ചെയ്തത്’, ഡല്‍ഹിയിലെ ദേശീയ പോലീസ് സ്മാരകത്തില്‍ പോലീസ് അനുസ്മരണ ദിനത്തില്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം അദ്ദേഹം പറഞ്ഞു.

‘പോലീസ് എന്നത് ഏറ്റവും കഠിനമായ ജോലിയാണ്. അത് പകലോ രാത്രിയോ, ശൈത്യകാലമോ വേനല്‍ക്കാലമോ, ഉത്സവമോ സാധാരണ ദിവസമോ ആകട്ടെ, പോലീസുകാര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ അവസരം ലഭിക്കുന്നില്ല’, അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാഷ്ട്രത്തെ സേവിക്കുന്നതിനിടയില്‍ ജീവന്‍ ബലിയര്‍പ്പിച്ച 36,250 പോലീസുകാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ഷാ, പോലീസ് സ്മാരകം കേവലം പ്രതീകാത്മകമല്ലെന്നും രാഷ്ട്രനിര്‍മാണത്തിനായുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും അംഗീകാരമാണെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button