ThiruvananthapuramNattuvarthaLatest NewsKeralaNews

ലി​ഫ്റ്റ് ചോ​ദി​ച്ച​തി​ന് യു​വാ​വി​നെ മ​ദ്യ​ല​ഹ​രി​യി​ല്‍ ഉ​പ​ദ്ര​വി​ച്ചു: 23കാരൻ അറസ്റ്റിൽ

വ​ട്ടി​യൂ​ര്‍​ക്കാ​വ് കാ​ഞ്ഞി​രം​പാ​റ അം​ബി​ക ഭ​വ​നി​ല്‍ നി​ധീ​ഷ് (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പേ​രൂ​ര്‍​ക്ക​ട: ബൈ​ക്കി​ല്‍ ലി​ഫ്റ്റ് ചോ​ദി​ച്ച​തി​ന് യു​വാ​വി​നെ മ​ദ്യ​ല​ഹ​രി​യി​ല്‍ ഉ​പ​ദ്ര​വി​ച്ച​യാൾ പൊലീസ് പിടിയിൽ. വ​ട്ടി​യൂ​ര്‍​ക്കാ​വ് കാ​ഞ്ഞി​രം​പാ​റ അം​ബി​ക ഭ​വ​നി​ല്‍ നി​ധീ​ഷ് (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ട്ടി​യൂ​ര്‍​ക്കാ​വ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ലാലു പ്രസാദ് യാദവിന്റെ ജീവിതകഥ സിനിമയാക്കുന്നു, അഭിനേതാക്കളിൽ ഭൂരിഭാഗവും ബോളിവുഡില്‍ നിന്നെന്ന് സൂചന

25-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. നെ​ട്ട​യം ഭാ​ഗ​ത്തു​ നി​ന്ന് കാ​ഞ്ഞി​രം​പാ​റ ഭാ​ഗ​ത്തേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്നു നി​ധീ​ഷ്. നെ​ട്ട​യം കേ​ര​ള ന​ഗ​ര്‍ സ്വ​ദേ​ശി ജ​ലീ​ല്‍ ജ​ബ്ബാ​ര്‍ (37) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ബൈക്കിൽ ലിഫ്റ്റ് ചോദിച്ച ജ​ലീ​ലി​നെ അ​സ​ഭ്യം പ​റ​യു​ക​യും പി​ടി​ച്ചു​ത​ള്ളു​ക​യും ക​ല്ലെ​ടു​ത്ത് ത​ല​യ്ക്ക​ടി​ക്കു​ക​യും ചെ​യ്യുകയായിരുന്നു. ജലീലിന്റെ പരാതിയിലാണ് നി​ധീ​ഷി​നെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ള്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് വ​ട്ടി​യൂ​ര്‍​ക്കാ​വ് പൊ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button