KeralaLatest NewsNews

നടുറോഡില്‍ കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ മകളുടെ ഭര്‍ത്താവിനെ തല്ലി, വൈസ് ചെയര്‍മാന് എതിരെ നരഹത്യാ ശ്രമത്തിന് കേസ്

കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ അബ്ദുല്ലക്കെതിരെ നരഹത്യാ ശ്രമത്തിന് പൊലീസ് കേസ് എടുത്തു. മകളുടെ ഭര്‍ത്താവിനെ ആക്രമിച്ച പരാതിയിലാണ് അബ്ദുല്ലക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. അബ്ദുല്ലയെ മര്‍ദ്ദിച്ചതിന് മകളുടെ ഭര്‍ത്താവ് ഷാഹുല്‍ ഹമീദിനെതിരേയും കേസെടുത്തിട്ടുണ്ട്.

Read Also:യു​വാ​വി​നെ കോ​ടാ​ലി കൊണ്ട് കൊല്ലാൻ ശ്രമം: മ​ധ്യ​വ​യ​സ്ക​ൻ പിടിയിൽ

കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ അബ്ദുല്ലക്കെതിരെ മകളുടെ ഭര്‍ത്താവ് കൊളവയല്‍ സ്വദേശി ഷാഹുല്‍ ഹമീദാണ് പരാതി നല്‍കിയത്. കരുവളം അങ്കണവാടിക്ക് സമീപം വച്ച് ഭാര്യാ പിതാവ് തന്നെ ആക്രമിച്ചുവെന്നാണ് ഷാഹുലിന്റെ പരാതി. കരുവളം അങ്കണവാടിക്ക് തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഡിഗിംങ് ഫോര്‍ക്ക് എടുത്ത് അബ്ദുല്ല ആക്രമിച്ചുവെന്നാണ് പരാതിയിലുള്ളത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അബ്ദുല്ല ഷാഹുലിനെ ഓടിച്ചിട്ട് അടിക്കുന്നതും ഇയാള്‍ നിലത്ത് വീഴുന്നതും വീഡയോയില്‍ കാണാം. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് ആക്രമണമെന്നാണ് പരാതി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button