KasargodKeralaNattuvarthaLatest NewsNews

കാര്‍ പിന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരൻ മരിച്ചു

കൊടങ്ക റോഡിലെ നിസാര്‍ - തസ്‌രീഫ ദമ്പതികളുടെ മകന്‍ മസ്തുല്‍ ജിഷാനാണ് മരിച്ചത്

കാസര്‍​ഗോഡ്: കാര്‍ പിന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കൊടങ്ക റോഡിലെ നിസാര്‍ – തസ്‌രീഫ ദമ്പതികളുടെ മകന്‍ മസ്തുല്‍ ജിഷാനാണ് മരിച്ചത്.

Read Also : ദുരിതാശ്വാസ ഫണ്ട് തിരിമറി: വിധി സത്യസന്ധമല്ല, ലോകായുക്ത മുട്ടിലിഴയുന്നതാണ് കാണുന്നത്: പരാതിക്കാരൻ

കാസര്‍ഗോഡ് ഉപ്പള സോങ്കാലിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാര്‍ പിറകോട്ട് എടുത്തപ്പോൾ കുട്ടി കാറിനടിയിൽ പെട്ടു പോവുകയായിരുന്നു. നിസാര്‍ – തസ്‌രീഫ ദമ്പതികളുടെ ബന്ധുവാണ് കാറോടിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്. കുഞ്ഞിനെ ഉടനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read Also : ബാങ്കിൽ നടന്നത് തട്ടിപ്പല്ല വെറും ക്രമക്കേടാണ്: ഇഡി വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ല, മൊഴിയെടുക്കാനെന്ന് ഭാസുരാംഗൻ

സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button