Latest NewsKeralaNews

കുസാറ്റിലെ അപകടം; നവകേരള സദസ് ഒഴിവാക്കി മന്ത്രിമാര്‍ കൊച്ചിയിലേക്ക്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ചു. 46 പേർക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. കുസാറ്റില്‍ നടന്ന ദുരന്തത്തെ തുടര്‍ന്ന് കോഴിക്കോട് നടക്കുന്ന നവകേരള സദസ് ഒഴിവാക്കി കൂടുതല്‍ മന്ത്രിമാര്‍ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു, വീണാ ജോര്‍ജ്ജ് എന്നിവരാണ് കളമശ്ശേരിയിലേക്ക് തിരിച്ചത്. ഇവര്‍ക്കൊപ്പം കൂടുതല്‍ മന്ത്രിമാരും സ്ഥലത്തെത്തിയേക്കുമെന്നാണ് വിവരം.

തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. ടെക് ഫെസ്റ്റിന്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർത്ഥികളുണ്ടായിരുന്നു. വിദ്യാർത്ഥികൾ പരിപാടി കാണുന്നതിനിടെ മഴ പെയ്തു. തുടർന്ന് ഓഡിറ്റോറിയത്തിന് പുറത്തുണ്ടായിരുന്നവർ അകത്തേക്ക് ഇരച്ചുകയറുകയായിരുന്നു.

അതേസമയം, നാല് കുട്ടികളെ മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. താഴേക്ക് പടിക്കെട്ടുള്ള ഓപ്പണ്‍ സ്റ്റേജില്‍ നടന്ന ഗാനമേളയ്ക്കിടെയാണ് അപകടം സംഭവിച്ചത്. പരിപാടിക്കിടെ മഴ പെയ്തതോടെ കുട്ടികള്‍ അനിയന്ത്രിതമായി ഓഡിറ്റോറിയത്തിലേക്ക് കയറുകയായിരുന്നു. ആദ്യം എത്തിയവര്‍ മറിഞ്ഞുവീഴുകയും പിന്നാലെ എത്തിയവര്‍ അവര്‍ക്ക് മുകളില്‍ വീണതുമാണ് അപകടത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button