KeralaLatest NewsNews

അനധികൃത രൂപമാറ്റവും ലേസര്‍ ലൈറ്റും: കർശനനടപടി സ്വീകരിക്കാൻ എംവിഡി

തിരുവനന്തപുരം: അനധികൃതമായി രൂപമാറ്റം വരുത്തുകയും ലേസർ ലൈറ്റുൾപ്പെടെ ഘടിപ്പിക്കുകയും ചെയ്യുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങി മോട്ടോർ വാഹനവകുപ്പ്. ശബരിമല തീർഥാടനകാലത്ത് അപകടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇതുസംബന്ധിച്ച് ആർടിഒമാർക്കും ജോയിന്റ് ആർടിഒമാർക്കും ട്രാൻസ്പോർട്ട് കമ്മീഷണര്‍ നിർദേശം നൽകി. നടപടിയെടുത്തശേഷം റിപ്പോർട്ട് സമർപ്പിക്കാനും ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശമുണ്ട്.

രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരേ നടപടിയെടുക്കാൻ പലതവണ ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ, അതിൽ വീഴ്ചവരുത്തിയതിനാൽ ശബരിമല മണ്ഡലകാലത്ത് കൂടുതൽ ശ്രദ്ധിക്കാൻ ഹൈക്കോടതി വീണ്ടും നിർദേശിച്ചതിനെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പ് നടപടി കർശനമാക്കുന്നത്.

കമ്പനി നിർമിച്ചു നൽകിയതിനുപുറമേ, ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധം വാഹനത്തിനുള്ളിലും പുറത്തുമുള്ള ലൈറ്റുകളും മറ്റും രൂപമാറ്റം വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. അങ്ങനെയുണ്ടെങ്കിൽ ഒരോ രൂപമാറ്റത്തിനും 5000 രൂപ പിഴചുമത്താനാണ് കോടതിയുടെ നിർദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button