KannurLatest NewsKeralaNattuvarthaNews

കട ബാധ്യത: മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് നേടിയ വ്യാപാരി ജീവനൊടുക്കി

ചീത്തപ്പാറ മറ്റത്തിൽ ജോസഫാണ് മരിച്ചത്

കണ്ണൂർ: കട ബാധ്യതയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി. ചീത്തപ്പാറ മറ്റത്തിൽ ജോസഫാണ് മരിച്ചത്.

Read Also : സുരേഷ് ഗോപിയുള്ള വേദിയിൽ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തള്ളിക്കയറാൻ യുവാവിന്റെ ശ്രമം

പയ്യാവൂർ ചീത്തപ്പാറയിൽ ആണ് സംഭവം. വീടിന് സമീപത്തെ മരക്കൊമ്പിലാണ് ജോസഫിനെ ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ചന്ദനക്കാംപാറയിൽ കോഴിക്കട നടത്തുകയായിരുന്നു. ഏറെ നാൾ പശു വളർത്തലും കോഴി ഫാമും നടത്തിയ ശേഷമാണ് ജോസഫ് കച്ചവടത്തിലേക്ക് തിരിഞ്ഞത്. ജോസഫ് 12 വർഷം മുൻപ് മികച്ച ക്ഷീര കർഷകനുള്ള ബ്ലോക്ക് തല അവാർഡ് നേടിയിരുന്നു.

Read Also : നവകേരള സദസ്സില്‍ പരാതി നല്‍കാനെത്തിയ യൂട്യൂബർക്ക് മർദ്ദനം: 20 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button