Latest NewsKeralaNews

കളമശ്ശേരി സ്‌ഫോടനത്തില്‍ എട്ടാമത്തെ മരണം, ചികിത്സയിലായിരുന്ന ലില്ലി ജോണ്‍ അന്തരിച്ചു

കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇടുക്കി സ്വദേശി ലില്ലി ജോണ്‍ ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് എ.കെ ജോണ്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.

Read Also: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

പെരുമ്പാവൂര്‍ ഇരിങ്ങോള്‍ സ്വദേശി ലയോണ പൗലോസ് (60), കളമശ്ശേരി സ്വദേശി മോളി ജോയ് (61), മലയാറ്റൂര്‍ നീലീശ്വരത്തെ ലിബ്ന(ഏഴ്), അമ്മ സാലി, സഹോദരന്‍ പ്രവീണ്‍, തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് സംഭവത്തില്‍ ഇതുവരെ മരിച്ച മറ്റുള്ളവര്‍. കേസില്‍ അറസ്റ്റിലായ ഏക പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഉള്ളത്. കേസില്‍ പ്രതിയുടെ വിദേശബന്ധങ്ങളടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. എങ്കിലും മാര്‍ട്ടിന് മാത്രമാണ് സംഭവത്തില്‍ പങ്കെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിട്ടുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button