Latest NewsKeralaNews

വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പൊതുപ്രവർത്തകൻ: കാനം രാജേന്ദ്രന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വ്യക്തിപരമായി തനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പൊതുപ്രവർത്തകനായിരുന്നു കാനമെന്ന് സതീശൻ വ്യക്തമാക്കി.

Read Also: മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം, സ്വന്തം വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു

കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. രോഗാവസ്ഥയെ മറികടന്ന് പൊതുരംഗത്ത് ഉടൻ സജീവമാകുമെന്ന ആത്മവിശ്വാസം കാനത്തിനുണ്ടായിരുന്നു. ആ പ്രതീക്ഷകൾ സഫലമായില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സംസ്ഥാന രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് കാനം രാജേന്ദ്രന്റ വിയോഗമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഏറെക്കാലമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമായിരുന്നു കാനം രാജേന്ദ്രൻ. പത്തൊൻപതാം വയസിൽ യുവജന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃത്വത്തിൽ എത്തിയതാണ് കാനം. ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം. മികച്ച നിയമസഭ പ്രവർത്തനമായിരുന്നു കാനത്തിന്റേത്. തൊഴിലാളികളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിനും അവ സഭയിൽ അവതരിപ്പിച്ച് പരിഹാരം ഉണ്ടാക്കുന്നതിലും പ്രത്യേകം ശ്രദ്ധിച്ചു. വെളിയം ഭാർഗവൻ, സി.കെ. ചന്ദ്രപ്പൻ തുടങ്ങിയ മുൻഗാമികളെ പോലെ നിലപാടുകളിൽ കാനവും വിട്ടുവീഴ്ച ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘പെണ്‍കുട്ടികള്‍ ലൈംഗിക തൃഷ്ണ അടയ്ക്കിവയ്ക്കണമെന്ന് ഹൈക്കോടതി: രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button