KeralaLatest News

ക്യാമ്പസിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ: വെല്ലുവിളി ഏറ്റെടുത്ത് ക്യാമ്പസിലേക്ക് ഗവർണർ

കോഴിക്കോട്: ഗവർണറെ ക്യാമ്പസിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന എസ്.എഫ്.ഐ.യുടെ വെല്ലുവിളിക്കിടയിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലേക്ക്.

ഡിസംബർ 16-ന് വൈകീട്ടാണ് ​ഗവർണർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ എത്തുക. യൂണിവേഴ്സിറ്റി ​ഗസ്റ്റ് ഹൗസിലാണ് ഗവർണർക്ക് താമസം സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

മൂന്ന് ദിവസം ക്യാമ്പസിൽ തങ്ങുന്ന ​ഗവർണർ ജില്ലയിലെ ചില സ്വകാര്യ ചടങ്ങുകളിലും 18-ന് സർവകലാശാല സെമിനാർ കോംപ്ലക്സിൽ നടക്കുന്ന സനാതന ധർമ സെമിനാറിലും പങ്കെടുക്കും. 18-ന് ഉച്ചയ്ക്ക് 2.30നാണ് സെമിനാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button