KozhikodeKeralaNattuvarthaLatest NewsNews

കഞ്ചാവ് റോഡരികിൽ വാരി വിതറിയ നിലയിൽ: അന്വേഷണം

ദേശീയപാതയിൽ പൊലീസ് വാഹനപരിശോധന ഉണ്ടെന്നറിഞ്ഞാണ് ലഹരി ഇടപാടുകാർ കഞ്ചാവ് തള്ളിയത്

കോഴിക്കോട്: തലശ്ശേരി കൊടുവള്ളിയിലെ റോഡരികിൽ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് വാരി വിതറിയ നിലയിൽ കണ്ടെത്തി. പൊലീസ് പരിശോധന ഭയന്ന് ഉപേക്ഷിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ എക്സൈസ് അന്വേഷണം തുടങ്ങി.

Read Also : എന്താണ് സൂപ്പർ സ്റ്റാർ? താരാരാധന മൂത്ത് ഭ്രാന്തായി ആൾക്കാർ ഇടുന്നതാണോ?: പരിഹസിച്ച് പാർവതി തിരുവോത്ത്

ദേശീയപാതയിൽ പൊലീസ് വാഹനപരിശോധന ഉണ്ടെന്നറിഞ്ഞാണ് ലഹരി ഇടപാടുകാർ കഞ്ചാവ് തള്ളിയത്. കൊടുവള്ളിയിൽ ഒരു കാർ വാഷ് സെന്ററിനടുത്താണ് എട്ടരക്കിലോയോളം വരുന്ന കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പുൽച്ചെടികൾക്കിടയിൽ വാരി വിതറിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ എക്സൈസ് സംഘമെത്തി കഞ്ചാവ് കസ്റ്റഡിയിലെടുത്തു.

Read Also : നടക്കാൻ വല്ലാത്ത പേടിയുണ്ട്, ഒന്നു രണ്ടുവട്ടം വീണു: ഒരു മാസം കഴിഞ്ഞിട്ടും കാലു ശരിയായിട്ടില്ലെന്ന് സലിം കുമാർ

ക്രിസ്മസ്- ന്യൂ ഇയർ പ്രമാണിച്ച് വിൽപ്പനയ്ക്കായി കോഴിക്കോട് നിന്ന് എത്തിച്ചതാണെന്നാണ് സൂചന. പ്രതികളെന്ന് സംശയിക്കുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button