Latest NewsNewsKuwaitGulf

24,000 സൈക്കോട്രോപിക് ഗുളികകള്‍, മദ്യക്കുപ്പികള്‍, ആയുധങ്ങൾ : കുവൈറ്റിൽ 23 പേര്‍ പിടിയില്‍

തുടര്‍ നടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

സിറ്റി: ലഹരിമാഫിയക്കെതിരായ പരിശോധനയിൽ കഴിഞ്ഞ ദിവസം കുവൈറ്റിൽ അറസ്റ്റിലായത് 23 പേർ. 27 കി.ഗ്രാം ഹഷീഷ്, 24,000 സൈക്കോട്രോപിക് ഗുളികകള്‍, മദ്യക്കുപ്പികള്‍, കഞ്ചാവ് തൈകള്‍, തോക്കുകള്‍ എന്നിവ പ്രതികളില്‍നിന്നും കണ്ടെത്തി.

read also: പ്രൈം ലൈറ്റ് മെമ്പർഷിപ്പ് എടുക്കാൻ ഇനി പോക്കറ്റ് കാലിയാകില്ല! കിടിലൻ കിഴിവുകൾ പ്രഖ്യാപിച്ച് ആമസോൺ

രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നടന്ന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ലഹരിമരുന്ന് കടത്തുകാരെയും ഇടപാടുകാരെയും പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം തുടര്‍ച്ചയായ പരിശോധനകള്‍ നടത്തുകയാണ്. തുടര്‍ നടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

മയക്കുമരുന്ന് കടത്ത്, ഇടപാട്, ഉപയോഗം എന്നിവക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമായാല്‍ 112 എമര്‍ജൻസി ഫോണിലേക്കോ, ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്മെന്റിന്റെ ഹോട്ട്‌ലൈനിലേക്കോ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button