Latest NewsNewsIndia

രോഗി ഐസിയുവില്‍ ബീഡി വലിച്ചു: ഓക്സിജൻ മാസ്കിന് തീപിടിച്ച്‌ ആശുപത്രി കത്തിയമര്‍ന്നു

ഫയര്‍ എക്സിറ്റിൻഗൂഷര്‍ ഉപയോഗിച്ച്‌ തീ നിയന്ത്രവിധേയമാക്കി

ജാമ്ന: രോഗിയുടെ ഓക്സിജൻ മാസ്കിന് തീപിടിച്ച്‌ ആശുപത്രി കത്തിയമര്‍ന്നു. ജാമ്ന നാഗറിലെ ജിജി ആശുപത്രിയിലായിരുന്നു സംഭവം. ഈ വിചിത്ര സംഭവത്തിന് കാരണം രോഗിയുടെ ബീഡിവലി.

ഹൃദ്രോഗത്തിന് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയ രോഗി ഐസിയുവില്‍ ബീഡിവലിച്ചു. ഓക്സിജൻ മാസ്കിന്റെ കാര്യം മറന്നാണ് ബിഡി കത്തിച്ച്ത്. പിന്നാലെ ഓക്സിജൻ മാസ്കില്‍ തീപടര്‍ന്നു പിടിച്ചു. തുടര്‍ന്ന് മുറിയിലെ കിടക്കയിലും മറ്റ് ഉപകരണങ്ങളിലും തീപടര്‍ന്നു. രോഗിയുടെ ശരീരത്തിനും പൊള്ളലേറ്റിട്ടുണ്ട്.
ജീവനക്കാര്‍ കണ്ടതോടെയാണ് തീപിടിത്തം വലിയ ദുരന്തമായി മാറാതിരുന്നത്.

read also: പൂഞ്ച് ആക്രമണം: തീവ്രവാദികൾ ഉപയോഗിച്ചത് യുഎസ് നിർമ്മിത റൈഫിൾ എം4 കാർബൈൻ, ഉത്തരവാദിത്വം ഏറ്റെടുത്ത് പിഎഎഫ്എഫ്

ഫയര്‍ എക്സിറ്റിൻഗൂഷര്‍ ഉപയോഗിച്ച്‌ തീ നിയന്ത്രവിധേയമാക്കി. ശ്വസന സംബന്ധമായ ഗുരുതര പ്രശ്നങ്ങളും അലട്ടിയിരുന്ന രോഗി പുകവലിക്ക് അടിമയായിരുന്നുവെന്നും രോഗിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട് ദീപക് തീവാരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button