KeralaLatest NewsNews

‘ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത് പെറപ്പ് പണി’: ഗവർണറെ അധിക്ഷേപിച്ച് എം.എം മണി

ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരാമർശവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എം എം മണി. ഭൂനിയമ ഭേദഗതിയിൽ ഒപ്പുവയ്ക്കാത്ത ഗവർണ്ണർ നാറിയാണെന്നായിരുന്നു എം എം മണിയുടെ പരാമർശം. ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത് പെറപ്പ് പണിയാണ്. ഗവർണർക്ക് വ്യാപാരികൾ പൊന്നുകൊണ്ട് പുളിശേരി വച്ച് കൊടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും എം എം മണി വ്യക്തമാക്കി. ഗവർണറെ ക്ഷണിച്ച തീരുമാനം വ്യാപാരി വ്യവസായികൾ പിൻവലിക്കണമെന്ന ആവശ്യവും എം എം മണി മുന്നോട്ടുവെച്ചു.

വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി ഗവർണർ ജനുവരി 9 ന് തൊടുപുഴയിലെത്തുന്നുണ്ട്. ഭൂപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ ജനുവരി 9 ന് ഇടതു മുന്നണി രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എം എം മണി ഗവർണർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ഒമ്പതാം തീയതി ഇടതുപക്ഷത്തിന്റെ രാജ്ഭവൻ മാർച്ച് നിലനിൽക്കെ ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ചത് ശരിയായില്ലെന്നും എം എം മണി പറഞ്ഞിരുന്നു.

അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിപാടിക്കെത്തുന്ന ജനുവരി 9ന് ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. ഇടുക്കി ജില്ലാ കമ്മിറ്റിയാണ് രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചത്. അന്നേ ദിവസം തന്നെ ഗവർണർ ഇടുക്കിയിൽ എത്തുന്നത് അംഗീകരിക്കാൻ ആവില്ലെന്നാണ് ഇടത് നേതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button