Latest NewsNewsBusiness

ടേക്ക് ഓഫിനിടെ വാതിൽ അടർന്നുപോയ സംഭവം: 2 ദിവസത്തിനിടെ ഈ എയർലൈൻ റദ്ദ് ചെയ്തത് 200-ലധികം സർവീസുകൾ

പോർട്ട്ലാൻഡിൽ നിന്നും ഒന്റാരിയോയിലേക്ക് പറക്കുകയായിരുന്ന അലാസ്ക എയറിന്റെ ബോയിംഗ് 737-9 മാക്സ് വിമാനത്തിന്റെ വാതിലാണ് തകർന്നത്

പറന്നുയരുന്നതിനിടെ വിമാനത്തിന്റെ വാതിൽ അടർന്ന് മാറിയതോടെ സർവീസുകൾ കൂട്ടത്തോടെ റദ്ദ് ചെയ്ത് പ്രമുഖ അമേരിക്കൻ വിമാന കമ്പനിയായ അലാസ്ക. ഞായർ, തിങ്കൾ എന്നീ രണ്ട് ദിവസങ്ങളിലായി 200-ലധികം സർവീസുകളാണ് അലാസ്ക റദ്ദ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് വിമാനം പറക്കുന്നതിനിടെ വാതിൽ അടർന്നുപോയത്. ഇതിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. തുടർന്ന് സാങ്കേതിക പരിശോധനയ്ക്കായി 170 ബോയിംഗ് 737 മാക്സ് 9 വിമാനങ്ങൾ ഹാജരാക്കാൻ യുഎസ് ഫെഡറേഷൻ ഏവിയേഷൻ നിർദ്ദേശം നൽകിയിരുന്നു. ഇതോടെയാണ് സർവീസുകൾ ഒന്നടങ്കം റദ്ദ് ചെയ്തത്.

പോര്‍ട്ട്‌ലാന്‍ഡില്‍ നിന്നും ഒന്റാരിയോയിലേക്ക് പറക്കുകയായിരുന്ന അലാസ്ക എയറിന്റെ ബോയിംഗ് 737-9 മാക്സ് വിമാനത്തിന്റെ വാതിലാണ് തകർന്നത്. സർവീസുകൾ കൂട്ടത്തോടെ റദ്ദ് ചെയ്തതിനെ തുടർന്ന് 25,000-ത്തിനടുത്ത് യാത്രക്കാർക്ക് അസൗകര്യം സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഇന്ത്യൻ വിമാന കമ്പനികളോട് പരിശോധന കർശനമാക്കാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശം നൽകി. നിലവിൽ, ഇന്ത്യയിലെ ഒരു കമ്പനിയും ബോയിംഗ് 737-9 വിമാനങ്ങൾ ഉപയോഗിക്കുന്നില്ലെങ്കിലും, 737 മാക്സ് വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.

Also Read: ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി: സമയക്രമം അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button