Latest NewsNewsBusiness

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകരുടെ പട്ടിക പുറത്ത്! ഒന്നാമതെത്തിയത് ഈ രാജ്യം

ഒപെക്, ഒപെക് + ഗ്രൂപ്പ് എന്നിവയുടെ തലവനായ സൗദി അറേബ്യയ്ക്ക് ഇത്തവണ രണ്ടാം സ്ഥാനമാണ് നേടാൻ കഴിഞ്ഞത്

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകരുടെ പട്ടിക പുറത്തുവിട്ടു. ഇത്തവണ എണ്ണ ഉൽപ്പാദനത്തിൽ ഒന്നാമതെത്തിയത് യുഎസാണ്. എണ്ണ ഉൽപ്പാദനത്തിന് പുറമേ, അവ കയറ്റുമതി ചെയ്യുന്നതിലും ഒന്നാം സ്ഥാനം നിലനിർത്താൻ യുഎസിന് സാധിച്ചിട്ടുണ്ട്. പ്രതിദിനം 13 ദശലക്ഷം ബാരൽ ക്രൂഡോയിലാണ് യുഎസ് ഉൽപ്പാദിപ്പിക്കുന്നത്. ഉൽപ്പാദനം കുതിച്ചുയരുന്നത് യുഎസ് ക്രൂഡോയിൽ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതാണ്. ഇക്കുറി രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് സൗദി അറേബ്യയാണ്. തൊട്ടുപിന്നിലായി റഷ്യ, ഇറാഖ്, കാനഡ എന്നീ രാജ്യങ്ങളും പട്ടികയിൽ ഇടം നേടി.

ഒപെക്, ഒപെക് + ഗ്രൂപ്പ് എന്നിവയുടെ തലവനായ സൗദി അറേബ്യയ്ക്ക് ഇത്തവണ രണ്ടാം സ്ഥാനമാണ് നേടാൻ കഴിഞ്ഞത്. 2023-ന്റെ ആദ്യപകുതിയിൽ സൗദിയുടെ ക്രൂഡോയിലിന്റെ പ്രതിദിന ഉൽപ്പാദനം ശരാശരി 10.2 ദശലക്ഷം ബാരലായിരുന്നു. എന്നാൽ, ജൂലൈ മുതൽ സൗദി പ്രതിദിനം 1 ദശലക്ഷം ബാരലിന്റെ ഉൽപ്പാദനം വെട്ടികുറച്ചിട്ടുണ്ട്. ഇതോടെ, വർഷത്തിന്റെ രണ്ടാം പകുതിയിൽ പ്രതിദിന ഉൽപ്പാദനം ശരാശരി 9 ദശലക്ഷം ബാരലായാണ് കുറഞ്ഞത്. ഒപെക് + സഖ്യത്തിലെ പ്രധാന പങ്കാളിയായ റഷ്യ പ്രതിദിനം ഏകദേശം 9 ദശലക്ഷം ബാരൽ ക്രൂഡോയിലാണ് ഉൽപ്പാദിപ്പിക്കുന്നത്. വലിയ ഡിസ്കൗണ്ടിൽ എണ്ണ വിറ്റഴിച്ചതിനാൽ, റഷ്യയ്ക്ക് ഇക്കുറി ഇരട്ടി ലാഭം നേടാൻ സാധിച്ചിട്ടുണ്ട്.

Also Read: മിന്നും പ്രകടനവുമായി മ്യൂച്വൽ ഫണ്ടുകൾ! 2023-ൽ നടത്തിയത് ഞെട്ടിക്കുന്ന തിരിച്ചുവരവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button