Latest NewsKeralaNews

എസ്എഫ്ഐ നേതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം: പ്രതികൾക്കായി തെരച്ചിൽ തുടരുന്നു, 15 പേർക്കെതിരെ കേസ്

മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൽ മാലിക്കാണ് കേസിലെ ഒന്നാം പ്രതി

കൊച്ചി: മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾക്കായുള്ള തെരച്ചിൽ തുടരുന്നു. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമം അടക്കം 9 വകുപ്പുകളാണ് ചുമതിയിട്ടുള്ളത്. നിലവിൽ, പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചുള്ള വിരോധമാണ് കത്തിക്കുത്ത് അടക്കമുള്ള സംഘർഷങ്ങളിലേക്ക് നയിച്ചത്. മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൽ മാലിക്കാണ് കേസിലെ ഒന്നാം പ്രതി. ഇയാൾ ഒളിവിലാണ്. അതേസമയം, ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൽ റഹ്മാനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read: അതിവേഗം കുതിച്ച് റെയിൽ ഗതാഗതം: ചെന്നൈ-മൈസൂരു റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ സർവീസ് ഉടൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button