KeralaLatest NewsNews

കൊടും തണുപ്പിലും സഞ്ചാരികളെ വരവേറ്റ് മൂന്നാർ! താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനടുത്ത്

മൂന്നാർ ടൗൺ, നല്ലതണ്ണി, നടയാർ എന്നിവിടങ്ങളിൽ 4 ഡിഗ്രി സെൽഷ്യസ് താപനിലയാണ് അനുഭവപ്പെട്ടത്

പ്രകൃതി സൗന്ദര്യം കൊണ്ടും കാലാവസ്ഥ കൊണ്ടും മറ്റ് പ്രദേശങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ സ്ഥലമാണ് മൂന്നാർ. അതുകൊണ്ടുതന്നെ ചൂടിൽ നിന്ന് രക്ഷ നേടാൻ മിക്ക ആളുകളും മൂന്നാറിലേക്ക് യാത്ര നടത്താറുണ്ട്. ഇപ്പോഴിതാ മൂന്നാറിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന് അടുത്തെത്തിയിരിക്കുകയാണ്. ഗുണ്ടുമല, കടുകുമുടി, ദേവികുളം മേഖലകളിലാണ് അതിശൈത്യം അനുഭവപ്പെടുന്നത്. പലയിടങ്ങളിലും വെള്ളം വരെ തണുത്തുറഞ്ഞ നിലയിലാണ്. താപനില വളരെയധികം താഴ്ന്നതോടെ വരും ദിവസങ്ങളിൽ മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

മൂന്നാർ ടൗൺ, നല്ലതണ്ണി, നടയാർ എന്നിവിടങ്ങളിൽ 4 ഡിഗ്രി സെൽഷ്യസ് താപനിലയാണ് അനുഭവപ്പെട്ടത്. അതേസമയം, ചെണ്ടുവര, തെന്മല, ലക്ഷ്മി, ചിറ്റുവര, എല്ലപ്പെട്ടി, ചൊക്കനാട് എന്നിവിടങ്ങളിൽ 2 ഡിഗ്രി സെൽഷ്യസ് വരെയും താപനില രേഖപ്പെടുത്തി. മൂന്നാറിൽ സാധാരണയായി ഡിസംബർ മാസം അവസാനമോ, ജനുവരി ആദ്യവാരമോ ആണ് അതിശൈത്യം എത്താറുള്ളത്. ഈ സമയങ്ങളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനടുത്ത് എത്താറുണ്ട്.

Also Read: വീണയുമായി ബന്ധപ്പെട്ട കേസ് വാദിക്കാൻ എത്തുന്നത് രാംലല്ലയ്ക്കു വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ, ഫീസ് ദശലക്ഷങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button