Latest NewsKeralaNews

‘ഞങ്ങൾ സഹോദരന്മാരെ പോലെ’ – പ്രതിപക്ഷ നേതാവിനെ താൻ തെറി പറഞ്ഞത് വാർത്തയാക്കിയത് ശരിയായില്ലെന്ന് സുധാകരൻ

കൊച്ചി: വാർത്താ സമ്മേളനത്തിനെത്താൻ വൈകിയ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അസഭ്യപ്രയോഗം നടത്തിയ സംഭവത്തിൽ വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സംഭവം വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി കെ സുധാകരൻ രംഗത്തെത്തിയത്. സമയത്തെത്താതിരുന്നതിലൂടെ സതീശൻ മാധ്യമങ്ങളോടെ മര്യാദ കാണിച്ചില്ലെന്ന് തോന്നി. അക്കാര്യമേ പറഞ്ഞിട്ടുള്ളൂവെന്ന് സുധാകരൻ പറഞ്ഞു.

Read Also: ‘ഞാൻ ഒരു മലാല അല്ല, കാരണം, ഇന്ത്യയുടെ ഭാഗമായ കശ്മീരില്‍ ഞാൻ സുരക്ഷിതയാണ്’: ചർച്ചയായി കശ്മീരി ആക്ടിവിസ്റ്റിന്റെ വാക്കുകൾ

വി ഡി സതീശനും താനും ജേഷ്ഠാനുജന്മാരെ പോലെയാണ്. തങ്ങൾ തമ്മിൽ ഒരു അഭിപ്രായ ഭിന്നതയും ഇല്ല. മാധ്യമങ്ങളാണ് വിവാദം ഉണ്ടാക്കിയത്. ഇത്തരത്തിൽ ഒരു പ്രചാരണം ശരിയായില്ലെന്നും അദ്ദേഹം അറിയിച്ചു.

ആലപ്പുഴയിലെ സമരാഗ്നി പരിപാടിക്കിടെയാണ് വിവാദത്തിനടിസ്ഥാനമായ സംഭവം ഉണ്ടായത്. ജാഥയുടെ ഭാഗമായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എത്താൻ വൈകിയതാണ് കെ സുധാകരനെ ചൊടിപ്പിച്ചത്. പത്രസമ്മേളനത്തിനായി കെ സുധാകരൻ എത്തി 20 മിനിറ്റ് വൈകിയാണ് വി ഡി സതീശൻ എത്തിയത്. ഇതോടെ കെ സുധാകരൻ അസ്വസ്ഥനാകുകയായിരുന്നു. വൈകിയതിനെ സംബന്ധിച്ച് ഡിസിസി പ്രസിഡന്റിനോട് അതൃപ്തി അറിയിക്കുന്നതിനിടയിലാണ് കെ സുധാകരൻ അസഭ്യവാക്ക് ഉപയോഗിച്ചത്. ഷാനിമോൾ ഉസ്മാൻ ഇടപെട്ട് മാധ്യമങ്ങളുടെ മൈക്ക് ഓൺ ആണെന്ന് കെ സുധാകരനെ ഓർമിപ്പിച്ചു. ഇതോടെയാണ് സംസാരം അവസാനിപ്പിച്ചത്.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി: മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്ത് പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button