Latest NewsKeralaNews

ലോക്സഭാ തിരഞ്ഞടുപ്പ് : കേരളത്തില്‍ ബി ജെ പിയ്ക്ക് രണ്ട് സീറ്റ് കിട്ടും, യു ഡി എഫിന് 14 സീറ്റും സർവേഫലം പുറത്ത്

കേരളത്തില്‍ എൻ.ഡി.എയ്ക്ക് 18 ശതമാനം വോട്ടുകള്‍ ലഭിക്കും

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിയ്ക്ക് രണ്ടു സീറ്റ് ലഭിക്കുമെന്ന് സർവേഫലം. ദേശീയ മാദ്ധ്യമമായ ന്യൂസ് 18 നെറ്റ്‌വർക്ക് 21 സംസ്ഥാനങ്ങളില്‍ നടത്തിയ സർവേയിലാണ് എൻ.ഡി.എ കേരളത്തില്‍ രണ്ട് സീറ്റ് നേടുമെന്ന പ്രവചനം.

read also: സൗജന്യ ‘ഹലീം’ !! വൻ ജനക്കൂട്ടം, ഒടുവിൽ ലാത്തിച്ചാർജ്ജ്: ഓഫർ കാരണം പുലിവാല് പിടിച്ച് ഹോട്ടൽ

യു.ഡി.എഫ് ഇത്തവണ 14 സീറ്റില്‍ ഒതുങ്ങും. 2019 ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 19 സീറ്റുകളാണ് നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ഒതുങ്ങിയ എല്‍.ഡി.എഫ് ഇത്തവണ 4 സീറ്റ് സ്വന്തമാക്കുമെന്നും സർവേ പ്രവചിക്കുന്നു.

കേരളത്തില്‍ എൻ.ഡി.എയ്ക്ക് 18 ശതമാനം വോട്ടുകള്‍ ലഭിക്കും. യു.ഡി.എഫിന് 47 ശതമാനം വോട്ടുകളും എല്‍.ഡി.എഫിന് 35 ശതമാനം വോട്ടുകളും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button