PoliticsLatest NewsNewsTechnology

ഭിന്നശേഷി വോട്ടർമാർക്ക് പ്രത്യേക ആപ്പ് പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

രജിസ്ട്രേഷൻ പ്രക്രിയ മുതൽ വോട്ടെടുപ്പ് ദിവസം പിക്ക് ആൻഡ് ഡ്രോപ്പ് സൗകര്യത്തിന് വരെ ആപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന് ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഭിന്നശേഷി വോട്ടർമാർക്കായി പ്രത്യേക ആപ്പ് പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ ലഘൂകരിക്കുന്നതിനായി ‘സാക്ഷം’ എന്ന ആപ്പാണ് പുറത്തിറക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവിധ സേവനങ്ങൾ ഭിന്നശേഷി വോട്ടർമാർക്ക് ഈ ആപ്പ് മുഖാന്തരം എളുപ്പത്തിൽ ലഭിക്കുന്നതാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും സാക്ഷം ആപ്പ് ഡൗൺലോഡ് ചെയ്യാനാകും.

രജിസ്ട്രേഷൻ പ്രക്രിയ മുതൽ വോട്ടെടുപ്പ് ദിവസം പിക്ക് ആൻഡ് ഡ്രോപ്പ് സൗകര്യത്തിന് വരെ ആപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. സജീവ മൊബൈൽ നമ്പർ വെച്ചാണ് ലോഗിൻ ചെയ്യേണ്ടത്. പുതിയ വോട്ടർ രജിസ്ട്രേഷനുള്ള അപേക്ഷ, ഭിന്നശേഷി അടയാളപ്പെടുത്താനുള്ള അഭ്യർത്ഥന, മൈഗ്രേഷനുള്ള അഭ്യർത്ഥന, തിരുത്താനുള്ള അപേക്ഷ, സ്റ്റാറ്റസ് ട്രാക്കിംഗ്, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ അറിയുക, വീൽചെയറിനുള്ള റിക്വസ്റ്റ്, ഇലക്ട്രൽ റോളിൽ പേര് തിരയുക, പോലീസ് സ്റ്റേഷനുകൾ അറിയുക, ബൂത്തിൽ ലൊക്കേറ്റർ, സ്ഥാനാർത്ഥികളുടെ പേര് വിവരങ്ങൾ അറിയുക എന്നിങ്ങനെ നിരവധി സേവനങ്ങളാണ് സാക്ഷം ആപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Also Read: കെജ്രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യവുമായി പൊതുതാത്പര്യ ഹര്‍ജി

shortlink

Related Articles

Post Your Comments

Related Articles


Back to top button