KeralaLatest NewsNews

ഞാൻ കാർവാടകപോലും അർഹിക്കുന്നില്ല എന്ന് വിധിയെഴുതിയ മലയാളികൾക്ക് മുന്നിൽ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചു: ബാലചന്ദ്രൻ

ഇനിയൊരിക്കലും ഞാൻ ആ പണി ചെയ്യില്ല എന്ന് തീരുമാനിച്ചു.

തിരുവനന്തപുരം: താൻ സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചെന്ന് എഴുത്തുകാരനും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട്. ആശാന്റെ കവിതകളെ കുറിച്ച്‌ തുഞ്ചൻ പറമ്പില്‍ ഒരു പ്രഭാഷണം നടത്തണമെന്ന് എംടി വാസുദേവൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വൈകാരിക കുറിപ്പുമായി ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്തെത്തിയത്.

അടുത്തിടെ സമൂഹത്തില്‍ നിന്നുമുണ്ടായ ദുരനുഭവങ്ങളാണ് ഈ തീരുമാനമെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു.

read also: ഭര്‍ത്താവിന്റെ മദ്യപാനം പൂജകളിലൂടെ മാറ്റി തരാമെന്ന് പറഞ്ഞ് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിക്ക് 22 വര്‍ഷം തടവ്

കുറിപ്പിന്റെ പൂർണരൂപം

ബാല്യം മുതല്‍ എം.ടി.വാസുദേവൻനായരുടെ വായനക്കാരനായിരുന്നു ഞാൻ. 1980-ല്‍ ഞാൻ ആലുവാ യു.സി.കോളേജില്‍ പഠിക്കുമ്ബോഴാണ് ഒരു കവിയരങ്ങിലേക്ക് ക്ഷണിച്ചുകൊണ്ട് എം.ടി. വാസുദേവൻനായരുടെ ഒരു കത്ത് എനിക്കു കിട്ടുന്നത്. അന്ന് എം.ടി.സാറിനെ വ്യക്തിപരമായി പരിചയമില്ലാതിരുന്ന എനിക്ക് ആ ക്ഷണം വലിയ ഒരംഗീകാരമായി. അന്ന് മുതല്‍ സ്നേഹാദരപൂർണമായ വ്യക്തിബന്ധം അദ്ദേഹത്തോട് ഞാൻ പുലർത്തിപ്പോരുന്നു. ഞാൻ ‘മാഷേ’ എന്നാണ് അദ്ദേഹത്തെ വിളിക്കുക.

പിന്നീട് തുഞ്ചൻ പറമ്ബില്‍ സാഹിത്യപ്രഭാഷണങ്ങള്‍ക്കായി അനേകം പ്രാവശ്യം
അദ്ദേഹം എന്നെ ക്ഷണിച്ചിട്ടുണ്ട്. അനേകം പ്രഭാഷണങ്ങള്‍ അവിടെ ഞാൻ നടത്തിയിട്ടുണ്ട്. കുറച്ചുനാള്‍ മുമ്ബ് അദ്ദേഹം എന്നെ വിളിച്ചു: “ഷേക്സ്പിയറെക്കുറിച്ച്‌ ഒരു പ്രഭാഷണം ബാലൻ നടത്തണം.”ഞാൻ വിനയപൂർവ്വം പറഞ്ഞു: ” അതിന് വേണ്ടത്ര അറിവും ആത്മവിശ്വാസവും എനിക്ക് ഇല്ല മാഷേ.”അപ്പോള്‍ അദ്ദേഹം പറഞ്ഞു: “എന്നാല്‍ ആശാൻ കവിതയെക്കുറിച്ച്‌ ആയാലോ? “”അതാവാം.”ഞാൻ ഉത്സാഹത്തോടെ പറഞ്ഞു.

ഇന്ന് തുഞ്ചൻപറമ്ബില്‍ നിന്ന് ശ്രീകുമാർ വിളിച്ചുചോദിച്ചു” എം.ടി.സാർ പറഞ്ഞിരുന്ന ആ പ്രഭാഷണം നമുക്ക് എന്നു നടത്താം എന്ന് അദ്ദേഹം ചോദിക്കുന്നു.”ഞാൻ സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചു. ഇനിയൊരിക്കലും ഞാൻ ആ പണി ചെയ്യില്ല എന്ന് തീരുമാനിച്ചു. ദയവായി എന്നെ ഒഴിവാക്കണം. ഈയിടെ സമൂഹത്തില്‍നിന്നും ഉണ്ടായ ദുരനുഭവങ്ങളാണ് എന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. പ്രിയപ്പെട്ട എം.ടി.വാസുദേവവൻ നായർ, അങ്ങ് എന്നോട് സർവാത്മനാ ക്ഷമിക്കണം. ഞാൻ കാർവാടകപോലും അർഹിക്കുന്നില്ല എന്ന് വിധിയെഴുതിയ മലയാളികളുടെ മുമ്ബില്‍ സാഹിത്യപ്രഭാഷകനായി വന്നു നില്‍ക്കാൻ ഇനിയൊരിക്കലും ഞാനില്ല- ബാലചന്ദ്രൻ ചുള്ളിക്കാട് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button