KeralaLatest NewsNews

ബാറില്‍ കയറാനായി കുട്ടിയെ വഴിയില്‍ കണ്ട സ്ത്രീയെ നോക്കാനേല്‍പ്പിച്ചു, മുത്തച്ഛന്‍ തിരികെ വന്നപ്പോള്‍ കുട്ടിയില്ല

കാലിഫോര്‍ണിയ: ബാറില്‍ മദ്യപിക്കാന്‍ പോയ സമയത്ത് 7 വയസ് പ്രായമുള്ള കുഞ്ഞിനെ നോക്കാനായി വഴിയില്‍ കണ്ട സ്ത്രീയ്ക്ക് പണം നല്‍കിയ മുത്തച്ഛന്‍ അറസ്റ്റില്‍. കാലിഫോര്‍ണിയയിലാണ് സംഭവം. ബാറിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് ഒരാള്‍ പേരക്കുട്ടിയെ കാണുന്നില്ലെന്ന് പറയുന്നതായി വിശദമാക്കി വഴിയാത്രക്കാരനായ ഒരാളാണ് പൊലീസ് പട്രോള്‍ സംഘത്തിന്റെ സഹായം തേടിയത്. പൊലീസ് മുത്തച്ഛനെ ചോദ്യം ചെയ്തതോടെയാണ് കുട്ടിയോടുള്ള രക്ഷിതാവിന്റെ അശ്രദ്ധ പുറത്ത് വന്നത്.

Read Also: മൂവാറ്റുപുഴയില്‍ 9 പേര്‍ക്ക് നായയുടെ കടിയേറ്റ സംഭവത്തില്‍ വഴിത്തിരിവ്

54കാരനായ ജേസണ്‍ വാറന്‍ എന്നയാളാണ് 7 വയസ് പ്രായമുള്ള പേരക്കുട്ടിയെ ബാറിന്റെ പാര്‍ക്കിംഗില്‍ ഒരു പരിചയവുമില്ലാത്ത സ്ത്രീയെ ഏല്‍പ്പിച്ച് മദ്യപിക്കാനായി പോയത്. കുട്ടിയെ നോക്കുന്നതിന് 20 ഡോളറാണ് 54കാരന്‍ സ്ത്രീയ്ക്ക് നല്‍കിയത്. പണം വാങ്ങിയ സ്ത്രീ 54കാരന്‍ ബാറിനകത്തേക്ക് പോയതിന് പിന്നാലെ നടന്നു നീങ്ങുകയായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മദ്യപിച്ച് ബാറിന്റെ പാര്‍ക്കിംഗിലെത്തിയ 54 കാരന്‍ കുഞ്ഞിനെ കണ്ടെത്താനാകാതെ സമീപത്തുള്ളവരുടെ സഹായം തേടുകയായിരുന്നു.

മദ്യപിച്ച് നില തെറ്റിയ അവസ്ഥയിലായിരുന്നു 54 കാരനുണ്ടായിരുന്നത്. കുഞ്ഞിനേക്കുറിച്ചുള്ള വിവരം വിളിച്ച് പറഞ്ഞും പൊലീസ് നായകളുടേയും ഹെലികോപ്ടറുകളുടേയും സഹായത്തോടെ കാണാതായ 7 വയസുകാരിക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. അരമണിക്കൂറോളം സമയം കുഞ്ഞിനായുള്ള തെരച്ചില്‍ കഴിഞ്ഞതിന് പിന്നാലെ പൊലീസ് ഹെലികോപ്ടര്‍ കണ്ട് ഭയന്ന സ്ത്രീ കുഞ്ഞുമായി ബാറിന്റെ പാര്‍ക്കിംഗിലേക്ക് തിരികെ എത്തുകയായിരുന്നു. കുട്ടിക്ക് ഭക്ഷണം വാങ്ങി നല്‍കാനായി പോയതാണെന്നാണ് ഈ സ്ത്രീ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്.

കുട്ടിയോട് സംസാരിച്ചതില്‍ നിന്നും പരിശോധിച്ചതില്‍ നിന്നും കുഞ്ഞിനെ ഉപദ്രവിച്ചതായി കണ്ടെത്താനായില്ല. കുട്ടി ഭയന്ന അവസ്ഥയിലായിരുന്നില്ലെന്നും പൊലീസ് പ്രതികരിക്കുന്നു. ഇതിന് പിന്നാലെ കുഞ്ഞിന്റെ പൂര്‍ണ സംരക്ഷണ ചുമതലയുള്ള ബന്ധുവിനെ പൊലീസ് വിളിച്ചുവരുത്തി കുഞ്ഞിനെ ഇവരുടെ ഒപ്പം വിട്ട ശേഷം 54കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബന്ധുവിന് ജോലിക്ക് പോകേണ്ടി വന്നതോടെയാണ് ഏഴ് വയസുകാരിയെ മുത്തച്ഛനൊപ്പം അയച്ചതെന്നാണ് ബന്ധു വിശദമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button