Latest NewsNewsIndia

ഹാഗിബിസ് ചുഴലിക്കാറ്റ്: ദുരിതമനുഭവിക്കുന്ന ജപ്പാന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഹാഗിബിസ് ചുഴലിക്കാറ്റ് മൂലം പ്രതിസന്ധി നേരിടുന്ന ജപ്പാന് എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാനില്‍ ഇന്ത്യന്‍ നാവികസേനയുടെ സഹായം ഉടനെത്തുമെന്നും ഈ സന്ദര്‍ഭത്തില്‍ ജപ്പാനൊപ്പം നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.

ALSO READ:സഞ്ജുവിനെ തലസ്ഥാനത്ത് മാത്രമായി ഒതുക്കരുത്; ശശി തരൂരിന് ശ്രീശാന്തിന്റെ തിരുത്ത്

എന്റെ സുഹൃത്ത് ആബെ ഷിന്‍സേയുടെ നേതൃത്വത്തില്‍ എത്രയും വേഗത്തില്‍ ജപ്പാന്‍ ജനത ദുരിതത്തില്‍ നിന്ന് പൂര്‍വസ്ഥിയിലെത്തുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടമായവര്‍ക്കായി എല്ലാ ഇന്ത്യക്കാരുടെ പേരിലും അനുശോചനം അറിയിക്കുക്കുന്നതായും മോദി ട്വീറ്റില്‍ അറിയിച്ചു.

35 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും 17 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. നദികള്‍ കരകവിഞ്ഞൊഴുകുന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ ദുരിതാശ്വാസക്യാമ്പുകളില്‍ അഭയം തേടിയിട്ടുണ്ട്. ഹാഗിബിസ് ചുഴലിക്കാറ്റ് മൂലമുണ്ടായ മണ്ണിടിച്ചിലിലും ചുഴലിക്കാറ്റിലും വ്യാപക നാശമാണ് ജപ്പാനില്‍ ഉണ്ടായിരിക്കുന്നത്.

ALSO READ: ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് നടി സുപ്രീം കോടതിയിൽ

27,000 ത്തോളം പ്രതിരോധസേനാംഗങ്ങള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്. 21 നദികളുടെ കരയിടിഞ്ഞതായും 48 ഓളം മണ്ണിടിച്ചില്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്. 3,76,000 വീടുകളില്‍ വൈദ്യുതിബന്ധം തകരാറിലായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button