ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ പിവി സിന്ധു സെമിയിൽ. ജപ്പാന്റെ അകാനെ യമാഗൂച്ചിയെക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. ആദ്യ ഗെയിമിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പമാണ് തുടക്കത്തിൽ നീങ്ങിയതെങ്കിലും ആദ്യ ഇടവേളയിൽ 11-7ന്റെ ലീഡ് സിന്ധു നേടി.
ഇടവേളയ്ക്ക് ശേഷവും സിന്ധു കളിയുടെ ആധിപത്യം തുടർന്നു. 21-13ന് സിന്ധു ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ ഇരു താരങ്ങളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ കളിയുടെ ട്രാക്ക് മാറ്റിയ സിന്ധു ആദ്യ ഇടവേളയിൽ 11-6ന്റെ ലീഡ് നേടി. എന്നാൽ മത്സരത്തിലേക്ക് തിരിച്ചെത്തിയ യമാഗൂച്ചി 16-15ന് ലീഡ് നേടുന്നതാണ് കണ്ടത്. സിന്ധു നാല് പോയിന്റ് നേടിയപ്പോൾ ജപ്പാൻ താരം 10 പോയിന്റ് നേടിയാണ് ലീഡ് കൈവരിച്ചത്.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ഇന്ത്യൻ വനിതാ ഹോക്കി ടീമിന് ആശ്വാസ ജയം
ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ യമാഗൂച്ചി രണ്ട് മാച്ച് പോയിന്റുകൾ സ്വന്തമാക്കി സെറ്റ് നേടുമെന്ന് കരുതി. എന്നാൽ എന്നാൽ മത്സരത്തിലേക്ക് തിരിച്ചെത്തിയ സിന്ധു അടുത്ത പോയിന്റ് സ്വന്തമാക്കി കോർട്ടിൽ വ്യക്തമായ ആധിപത്യം നിലനിർത്തി. 22-20ന് രണ്ടാം സെറ്റ് സ്വന്തമാക്കി സിന്ധു സെമിയിൽ കടന്നു. സ്കോർ: 21-13, 22-20.
Post Your Comments